അശുദ്ധജീവികള്‍ മുതല്‍ വിവര്‍ത്തകന്‍ വരെയുള്ള കഥകളിലൂടെ സഞ്ചരിക്കുമ്പോള്‍ കടലും പുഴയും യാഥാര്‍ത്ഥ്യവും ഫാന്റസിയും ഇടകലര്‍ന്നൊരു ലോകം തെളിയുന്നത് കാണാം. വറ്റിപ്പോകുന്ന നന്മകളെക്കുറിച്ചുള്ള നെടുവീര്‍പ്പുകളോടൊപ്പം വരും കാലത്തെകുറിച്ചുള്ള പ്രതീക്ഷകളും കഥാകൃത്ത് പങ്കുവയ്ക്കുന്നുണ്ട്. എട്ടുകഥകളുടെ ഈ സമാഹാരം നിറപ്പകിട്ടുള്ള സ്വപ്‌നങ്ങളുടെ കൂടി പുസ്തകമാണ്. സുഭാഷ് ഓട്ടും പുറത്തിന്റെ ഏറ്റവും പുതിയ ചെറുകഥാ സമാഹാരം. ‘തിരിച്ചു കിട്ടിയ പുഴകള്‍’. ഡിസി ബുക്‌സ്. വില 171 രൂപ.