ഷൈന്‍ ടോം ചാക്കോ, വിഷ്ണു ഉണ്ണികൃഷ്ണന്‍, മാളവിക മേനോന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘പതിമൂന്നാം രാത്രി’ എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തെത്തി. മനീഷ് ബാബുവാണ് ചിത്രത്തിന്റെ സംവിധാനം. 52 സെക്കന്‍ഡ് ആണ് പുറത്തെത്തിയ ടീസറിന്റെ ദൈര്‍ഘ്യം. ദീപക് പറമ്പോല്‍, വിജയ് ബാബു, സോഹന്‍ സീനുലാല്‍, സാജന്‍ പള്ളുരുത്തി, അനില്‍ പെരുമ്പളം, രമേശ് കോട്ടയം, ഹരിപ്രസാദ്, ഡെയിന്‍ ഡേവിസ്, അസിം ജമാല്‍, ഡിസ്‌നി ജെയിംസ്, രജിത് കുമാര്‍, അര്‍ച്ചന കവി, മീനാക്ഷി രവീന്ദ്രന്‍, സ്മിനു സിജോ, സോന നായര്‍, ആര്യ, ശ്രീലക്ഷ്മി എന്നിവരാണ് മറ്റ് താരങ്ങള്‍. ഡി ടു കെ ഫിലിംസിന്റെ ബാനറില്‍ മേരി മൈഷ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ആര്‍ എസ് ആനന്ദ് കുമാര്‍ നിര്‍വ്വഹിക്കുന്നു. ദിനേശ് നീലകണ്ഠന്‍ തിരക്കഥ, സംഭാഷണം എഴുതുന്നു. ഗാനരചനയും സംഗീത സംവിധാനവും രാജൂ ജോര്‍ജ് നിര്‍വ്വഹിക്കുന്നു.