ഓസ്ട്രേലിയന്‍ മലയാളിയും സാഹിത്യകാരിയുമായ രേണുകാ വിജയകുമാരന്റെ പുതിയ ഗാനം ‘അകലുന്ന ജീവന്’ പുറത്തിറങ്ങി. ഹൃദയത്തെ തൊട്ടുണര്‍ത്തുന്ന ഭാവതീവ്രമായ വാക്കുകളാല്‍ വരികള്‍ ചിട്ടപ്പെടുത്തി കണ്ണീരുപ്പുകലര്‍ന്ന ഗാനങ്ങളിലൂടെ ജീവിതത്തിലെ നിസ്സഹായാവസ്ഥയുടെ ചിത്രങ്ങള്‍ വരച്ചുകാട്ടുന്ന ‘മരണമേ നീ വിളിക്കുന്നു…’ എന്നാരംഭിക്കുന്ന ഗാനം രേണുകാ വിജയകുമാറിന്റെ യുട്യൂബില്‍ റിലീസ് ചെയ്തു. ഗാനത്തിന്റെ രചനയും ആശയവും തിരക്കഥയും രേണുകാ വിജയകുമാരന്‍ തന്നെയാണ്. പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകന് ബിജു നാരായണന് ആലപിച്ച ഗാനത്തിന്റെ സംഗീതം നിര്‍വ്വഹിച്ചിരിക്കുന്നത് മണ്മറഞ്ഞ പ്രശസ്ത ഗാനരചയിതാവ് ഗിരീഷ് പുത്തഞ്ചേരിയുടെ മരുമകനും ചലച്ചിത്ര ഗാന സംഗീത സംവിധായകനുമായ സാജന് കെ റാം ആണ്. ഛായാഗ്രാഹകനായ പ്രശാന്ത് പ്രണവമാണ് ക്യാമറയും ദൃശ്യാവിഷ്ക്കാര സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നത്. സിനിമാരംഗത്തെ അണിയറ പ്രവര്‍ത്തകര്‍ ചേര്‍ന്നൊരുക്കിയ ഈ ഗാനത്തില്‍ സിനിമാതാരങ്ങളായ മാസ്റ്റര്‍ ശ്രീപഥ് യാന്‍, ഡോ. അമര്‍, ലൊറെയ്ന്, ബേബി അദേവ എന്നിവരും അഭിനയിച്ചിരിക്കുന്നു. 2023 ലെ പാലിയേറ്റീവ് ദിനാചരണ പ്രമേയമായാണ് ഈ ഗാനം നിര്‍മിച്ചത്. പാലിയേറ്റീവ് ദിനാചരണ വാരത്തിലാണ് ഗാനത്തിന്റെ ടീസര്‍ റിലീസ് ചെയ്തതും. പല ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലുകള്‍ക്കും ഈ ഗാനം പരിഗണിച്ചിട്ടുണ്ട്.