ഷറഫുദ്ദീന്‍, ഐശ്വര്യ ലക്ഷ്മി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വൈശാഖ് എലന്‍സ് സംവിധാനം ചെയ്യുന്ന ‘ഹലോ മമ്മി’ എന്ന സിനിമയുടെ ഷൂട്ടിംഗ് പൂര്‍ത്തിയായി. ഫാന്റസി കോമഡി ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രമാണിത്. തിരക്കഥ സാന്‍ജോ ജോസഫിന്റേതാണ്. ഫാലിമി എന്ന ഹിറ്റ് ചിത്രത്തിന്റെ തിരക്കഥാകൃത്താണ് സാന്‍ജോ. പ്രവീണ്‍ കുമാറാണ് ഛായാഗ്രാഹണം. ദി ഫാമിലി മാന്‍ അടക്കമുള്ള സിരീസുകളിലൂടെ ശ്രദ്ധയാകര്‍ഷിച്ച നടന്‍ സണ്ണി ഹിന്ദുജയും ഹലോ മമ്മിയില്‍ ഒരു പ്രധാന വേഷത്തില്‍ എത്തുന്നു. ജേക്‌സ് ബിജോയ് ആണ് സംഗീത സംവിധാനം. നിര്‍മാണം ഹാങ് ഓവര്‍ ഫിലിംസാണ്. എ ആന്‍ഡ് എച്ച്എസ് പ്രൊഡക്ഷന്‍സും ചിത്രത്തിന്റെ നിര്‍മാണത്തില്‍ പങ്കാളികളാവുന്നു. ജോമിന്‍ മാത്യുവിനും ഐബിന്‍ തോമസിനുമൊപ്പം ചിത്രത്തിന്റെ നിര്‍മാതാവായി രാഹുല്‍ ഇ എസും സഹ നിര്‍മാതാക്കളായി സജിന്‍ അലി, നിസാര്‍ ബാബു, ദിപന്‍ പട്ടേല്‍ എന്നിവരുമുണ്ട്. അജു വര്‍ഗീസ്, ജഗദീഷ് എന്നിവര്‍ക്കൊപ്പം ചിത്രത്തില്‍ ബിന്ദു പണിക്കര്‍, ജോണി ആന്റണി, ഗംഗ മീര, അദ്രി ജോ, ശ്രുതി സുരേഷ്, ജോമോന്‍ ജ്യോതിര്‍ എന്നിവരും മറ്റ് പ്രധാന കഥാപാത്രങ്ങളായുണ്ട്.