മാളികപ്പുറം എന്ന ബ്ലോക്ക്ബസ്റ്റര്‍ ചിത്രത്തിന് ശേഷം സംവിധായകന്‍ വിഷ്ണു ശശി ശങ്കര്‍ ഒരുക്കുന്ന ‘സുമതി വളവി’ന്റെ ചിത്രീകരണം പാലക്കാട് ആരംഭിച്ചു. അഭിലാഷ് പിള്ള തിരക്കഥ ഒരുക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധായകന്‍ രഞ്ജിന്‍ രാജ് ആണ്. അര്‍ജുന്‍ അശോകന്‍, ബാലു വര്‍ഗീസ്, സൈജു കുറുപ്പ്, ഗോകുല്‍ സുരേഷ്, മാളവിക മനോജ്, ശ്രീപത് യാന്‍, ദേവനന്ദ, സിദ്ധാര്‍ഥ് ഭരതന്‍, മനോജ്.കെ.യു, നന്ദു, ശ്രാവണ്‍ മുകേഷ്, ബോബി കുര്യന്‍, ജസ്ന ജയദീഷ്, ജയകൃഷ്ണന്‍, ഗോപികാ അനില്‍, ശിവദാ, ജൂഹി ജയകുമാര്‍, സിജാ റോസ്, ശ്രീജിത്ത് രവി, കോട്ടയം രമേശ്, സാദിഖ്, സ്മിനു സിജോ, ഗീതി സംഗീത, സുമേഷ് ചന്ദ്രന്‍, അനിയപ്പന്‍, സന്ദീപ്, അശ്വതി അഭിലാഷ്, മനോജ് കുമാര്‍, ജയ് റാവു തുടങ്ങി മലയാള സിനിമയിലെ പ്രതിഭാധനന്മാരായ താരനിരയാണ് ചിത്രത്തിലുള്ളത്.