മിഡ് സൈസ് സെഡാന്‍ സിറ്റിയുടെ ഫെയ്‌സ്ലിഫ്റ്റ് മോഡലുമായി ഹോണ്ട. നവംബര്‍ 9ന് ബ്രസീല്‍ വിപണിയില്‍ പുറത്തിറങ്ങുന്ന വാഹനം അടുത്ത വര്‍ഷം ഇന്ത്യയില്‍ എത്തിയേക്കും. നിലവിലെ അഞ്ചാം തലമുറ ഹോണ്ട സിറ്റിയില്‍ നിന്ന് ഏറെ മാറ്റങ്ങള്‍ പുതിയ മോഡലിനുണ്ട്. റീഡിസൈന്‍ ചെയ്ത ഗ്രില്ലും ബംബറുമാണ് വാഹനത്തിന്. ഗ്രില്ലിന് മുകളിലുള്ള ക്രോസ് സ്ട്രിപ് ചെറുതായിട്ടുണ്ട്. മാറ്റങ്ങള്‍ വരുത്തിയ എല്‍ഇഡി ഹെഡ്ലാംപും എല്‍ഇഡി ഡിആര്‍എല്ലുകളും നല്‍കിയിരിക്കുന്നു. നിലവിലെ മോഡലുകളെക്കാള്‍ 25 എംഎം അധിക നീളമുണ്ട് കാറിന്. പിന്‍ ബംബറിനുണ്ട് ചെറിയ മാറ്റങ്ങള്‍. ബ്രസീല്‍ മോഡലില്‍ ഡ്യുവല്‍ ടോണ്‍ എസിയാണ് ഉപയോഗിക്കുന്നത് എന്നാല്‍ ഇന്ത്യന്‍ മോഡലില്‍ അത് ഉണ്ടാകുമോ എന്ന് വ്യക്തമല്ല. കാബിനും ചെറിയ അപ്‌ഡേഷനുകള്‍ വരുത്തിയിട്ടുണ്ട്. നിലവിലെ എന്‍ജിന്‍ തന്നെയാണ് പുതിയ മോഡലുകളിലും ഉപയോഗിക്കുന്നത്. 1.5 ലീറ്റര്‍ എന്‍ജിന്‍ 119 ബിഎച്ച്പി കരുത്തും 145 എന്‍എം ടോര്‍ക്കുമുണ്ട്. ആറു സ്പീഡ് മാനുവല്‍, സിവിടി ഗിയര്‍ബോക്‌സുകള്‍. ഇതുകൂടാതെ ഹൈബ്രിഡ് എന്‍ജിനുമുണ്ട്. ഇന്ത്യന്‍ മോഡലിലും ഈ എന്‍ജിന്‍ തന്നെയായിരിക്കും ഉപയോഗിക്കുക.