ബജാജ് ഓട്ടോ ലോകത്തിലെ ആദ്യത്തെ സിഎന്‍ജി മോട്ടോര്‍സൈക്കിളായ ഫ്രീഡം 125 പുറത്തിറക്കി. ബജാജ് ഫ്രീഡം 125-ന്റെ അടിസ്ഥാന വേരിയന്റിന് 95,000 രൂപ മുതലാണ് എക്‌സ്-ഷോറൂം വില ആരംഭിക്കുന്നത്. ടോപ്പ് എന്‍ഡ് വേരിയന്റിന് 1.10 ലക്ഷം രൂപയാണ് എക്‌സ്-ഷോറൂം വില. ബജാജ് ഫ്രീഡത്തിന്റെ ബുക്കിംഗുൂം കമ്പനി തുറന്നു. ഗുജറാത്തിലും മഹാരാഷ്ട്രയിലുമാണ് മോട്ടോര്‍സൈക്കിള്‍ ആദ്യം വില്‍പ്പനയ്ക്കെത്തുക. ഈജിപ്ത്, ടാന്‍സാനിയ, പെറു, ഇന്തോനേഷ്യ, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളിലേക്കും ഫ്രീഡം കയറ്റുമതി ചെയ്യും. ഈ ബജാജ് സിഎന്‍ജി ബൈക്ക് ഫാക്ടറിയില്‍ ഘടിപ്പിച്ച സിഎന്‍ജി കിറ്റുമായി ജോടിയാക്കിയ 125 സിസി പെട്രോള്‍ എഞ്ചിന്‍ ലഭിക്കും. വൃത്താകൃതിയിലുള്ള എല്‍ഇഡി ഹെഡ്ലൈറ്റ്, ബെഞ്ച്-സ്‌റ്റൈല്‍ സീറ്റ്, ഇടതുവശത്തുള്ള സ്വിച്ച് പാനലില്‍ സ്ഥാപിച്ചിരിക്കുന്ന പെട്രോളിനും സിഎന്‍ജി ഇന്ധനത്തിനും ഇടയില്‍ ടോഗിള്‍ ചെയ്യാനുള്ള സ്വിച്ച് തുടങ്ങിയവ പോലുള്ള ചില പ്രധാന സവിശേഷതകള്‍ ലഭിക്കുന്നു. ഈ ബൈക്കിന് ഒരു കിലോ സി.എന്‍.ജിയില്‍ 102 കിലോമീറ്റര്‍ യാത്ര ചെയ്യാന്‍ സാധിക്കുമെന്നാണ് ബജാജ് അവകാശപ്പെടുന്നത്. ഒരു കിലോമീറ്റര്‍ ഓടാന്‍ കേവലം ഒരു രൂപ മാത്രമേ ചിലവുള്ളൂ എന്നും കമ്പനി പറയുന്നു. ഈ പുതിയ കമ്മ്യൂട്ടര്‍ മോട്ടോര്‍സൈക്കിളിന് സിഎന്‍ജി ഘടിപ്പിച്ച കാറുകളെപ്പോലെ സിഎന്‍ജിയിലും പെട്രോളിലും പ്രവര്‍ത്തിക്കാന്‍ കഴിയും.