ഇന്ത്യയുടെ ആദ്യത്തെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുകുമാര്‍ സെന്നിന്റെ ജീവിതം ആസ്പദമാക്കി സിനിമ വരുന്നു. റോയ് കപൂര്‍ ഫിലിംസിന്റെ ബാനറില്‍ സിദ്ധാര്‍ഥ് റോയ് കപൂറും ട്രിക്കിടെയ്ന്മെന്റ് മീഡിയയുടെ ബാനറില്‍ രോമാഞ്ചക് അറോറയും ചേര്‍ന്നാണ് സുകുമാര്‍ സെന്നിന്റെ ബയോപിക് നിര്‍മ്മിക്കുന്നത്. സുകുമാര്‍ സെന്നിന്റെ നേതൃത്വത്തിലാണ് സ്വതന്ത്ര ഇന്ത്യയിലെ ആദ്യ തെരഞ്ഞെടുപ്പ് നടന്നത്. 1951-52 കാലഘട്ടങ്ങളിലായിരുന്നു ഇന്ത്യയിലെ ആദ്യത്തെ ലോക്സഭ തെരഞ്ഞെടുപ്പ് നടക്കുന്നത്. ലണ്ടന്‍ സര്‍വകലാശാലയില്‍ നിന്നും ഗണിത ശാസ്ത്രത്തില്‍ സ്വര്‍ണമെഡലോടു കൂടി പാസായ സുകുമാര്‍ സെന്‍, അതിന് ശേഷമാണ് സിവില്‍ സര്‍വീസിലേക്കെത്തുന്നത്. ഒരു രാഷ്ട്രമെന്ന നിലയില്‍ ഇന്ത്യയുടെ ഏറ്റവും വലിയ വിജയങ്ങളിലൊന്ന് വിജയകരമായ ജനാധിപത്യമാണ്. എല്ലാ ജനാധിപത്യത്തിന്റെയും അടിസ്ഥാനം സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പുകളാണ്, ഈ ഊര്‍ജ്ജസ്വലമായ തെരഞ്ഞെടുപ്പ് പ്രക്രിയയ്ക്ക് അടിത്തറ പാകിയതിന്റെ ക്രെഡിറ്റ് എന്റെ മുത്തച്ഛനും സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുമായ സുകുമാര്‍ സെന്നിനാണ്. കൊച്ചുമകന് സഞ്ജീവ് സെന്‍ പറഞ്ഞു.