സിട്രോണ്‍ സി3 എയര്‍ക്രോസ് ഏപ്രില്‍ 27-ന് ആഗോളതലത്തില്‍ അരങ്ങേറ്റം കുറിക്കും. ഈ മെയിഡ് ഇന്‍-ഇന്ത്യ ബി-എസ്‌യുവി ആദ്യമായി ഇന്ത്യയില്‍ അവതരിപ്പിക്കും. പിന്നാലെ തിരഞ്ഞെടുത്ത അന്താരാഷ്ട്ര വിപണികളിലും വില്‍പ്പനയ്ക്കെത്തും. 3-വരി സീറ്റിംഗ് ലേഔട്ടിലാണ് സിട്രോണ്‍ പുതിയ എസ്യുവി പരീക്ഷിക്കുന്നത്. സി3 ഹാച്ച്ബാക്കിന് അടിവരയിടുന്ന സിഎംപി പ്ലാറ്റ്ഫോമിലായിരിക്കും പുതിയ മോഡല്‍ രൂപകല്‍പ്പന ചെയ്യുകയും വികസിപ്പിക്കുകയും ചെയ്യുന്നത്. എന്നിരുന്നാലും, നീളമുള്ള വീല്‍ബേസും നീളമുള്ള എസ്യുവിയും ഉള്‍ക്കൊള്ളാന്‍ ഇത് പരിഷ്‌കരിക്കും. ചെറിയ സി3 ഹാച്ച്ബാക്കിനെ അപേക്ഷിച്ച് വ്യത്യസ്തമായ ലേഔട്ടിലാണ് പുതിയ സിട്രോണ്‍ സി3 എയര്‍ക്രോസിന്റെ ക്യാബിന്‍ വരുന്നത്. കൂടുതല്‍ കണക്റ്റിവിറ്റി ഫീച്ചറുകളുള്ള 10.1 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സ്‌ക്രീന്‍, സെമി-ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, മള്‍ട്ടി-ഫങ്ഷണല്‍ സ്റ്റിയറിംഗ് വീല്‍ എന്നിവ ഇതിന് ലഭിക്കും. 110 ബിഎച്ച്പിയും 190 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്ന 1.2 ലിറ്റര്‍ 3 സിലിണ്ടര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിനിലാണ് പുതിയ സിട്രോണ്‍ സി3 എയര്‍ക്രോസ് വാഗ്ദാനം ചെയ്യുന്നത്. മാനുവല്‍, ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് ഓപ്ഷനുകള്‍ ഓഫറില്‍ ലഭിക്കാന്‍ സാധ്യതയുണ്ട്.