2023 ബിഎംഡബ്ല്യു എക്‌സ് 7 ഫെയ്സ്ലിഫ്റ്റ് 1.22 കോടി രൂപ പ്രാരംഭ എക്‌സ്-ഷോറൂം വിലയില്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. ബിഎംഡബ്ല്യു ഡീലര്‍ഷിപ്പുകളില്‍ പ്രാദേശികമായി നിര്‍മ്മിച്ച ഈ എസ്യുവി ബുക്ക് ചെയ്യാം. പുതിയ എക്‌സ് 7ന്റെ ഡെലിവറി 2023 മാര്‍ച്ച് മുതല്‍ ആരംഭിക്കും. പരിഷ്‌ക്കരിച്ച സ്റ്റൈലിംഗ്, കൂടുതല്‍ കരുത്തുറ്റ എഞ്ചിനുകള്‍, നവീകരിച്ച ക്യാബിന്‍ എന്നിവയോടെയാണ് ഇത് വരുന്നത്. 40ഐ എംസ്‌പോര്‍ട് പെട്രോള്‍, 40ഡി എംസ്‌പോര്‍ട് എന്നീ രണ്ട് വേരിയന്റുകളില്‍ പുതിയ എക്‌സ് 7 ഫേസ്ലിഫ്റ്റ് ലഭ്യമാണ്. യഥാക്രമം 1.22 കോടി രൂപയും 1.24 കോടി രൂപയുമാണ് വില. ഇത് മൂന്ന് മെറ്റാലിക് പെയിന്റ് ഓപ്ഷനുകളില്‍ ലഭ്യമാണ്. മിനറല്‍ വൈറ്റ്, ബ്ലാക്ക് സഫയര്‍, കാര്‍ബണ്‍ ബ്ലാക്ക്. ഇതോടൊപ്പം, എസ്യുവി ദ്രാവിറ്റ് ഗ്രേ, ടാന്‍സാനൈറ്റ് ബ്ലൂ എന്നിങ്ങനെ രണ്ട് എക്‌സ്‌ക്ലൂസീവ് ബിഎംഡബ്ല്യു വ്യക്തിഗത നിറങ്ങള്‍ വാഗ്ദാനം ചെയ്യുന്നു. ക്യാബിന്‍ അപ്‌ഹോള്‍സ്റ്ററി ടാര്‍ട്ടുഫോ, ഐവറി വൈറ്റ്, ബ്ലാക്ക് എന്നീ മൂന്ന് ഷേഡുകളിലും ലഭ്യമാണ്.