മഞ്ജു വാര്യര്‍, സൌബിന്‍ ഷാഹിര്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മഹേഷ് വെട്ടിയാര്‍ സംവിധാനം ചെയ്യുന്ന വെള്ളരി പട്ടണം എന്ന ചിത്രത്തിലെ ഗാനം അണിയറക്കാര്‍ പുറത്തിറക്കി. ‘അരികെയൊന്നു കണ്ടൊരു നേരം’ എന്നാരംഭിക്കുന്ന ഗാനം ഒരു മെലഡിയാണ്. വിനായക് ശശികുമാറിന്റെ വരികള്‍ക്ക് ഈണമിട്ടിരിക്കുന്നത് സച്ചിന്‍ ശങ്കര്‍ മന്നത്ത് ആണ്. കെ എസ് ഹരിശങ്കറും നിത്യ മാമ്മനും ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്. ആക്ഷേപഹാസ്യ സ്വഭാവത്തിലുള്ള ചിത്രത്തില്‍ ഒരു രാഷ്ട്രീയ പ്രവര്‍ത്തകനായാണ് സൌബിന്‍ ഷാഹിര്‍ എത്തുന്നത്. ലീഡര്‍ കെ പി സുരേഷ് എന്നാണ് സൌബിന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. കോട്ടയം രമേശ്, സലിം കുമാര്‍, സുരേഷ് കൃഷ്ണ, കൃഷ്ണശങ്കര്‍, ശബരീഷ് വര്‍മ, അഭിരാമി ഭാര്‍ഗവന്‍, മാല പാര്‍വതി, വീണ നായര്‍, പ്രമോദ് വെളിയനാട് എന്നിവരും ചിത്രത്തില്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.
ധ്യാന്‍ ശ്രീനിവാസനെ നായകനാക്കി ജസ്പാല്‍ ഷണ്‍മുഖന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് സ്വര്‍ഗ്ഗത്തിലെ കട്ടുറുമ്പ്. കെ എന്‍ ശിവന്‍കുട്ടന്‍ കഥയെഴുതി മൈന ക്രിയേഷന്‍സ് നിര്‍മ്മിക്കുന്ന ചിത്രമാണിത്. ഒരു ഗ്രാമത്തിലെ എംഎ, ബിഎഡ് ബിരുദധാരിയായ ജോസ് എന്ന വ്യക്തി ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ അധ്യാപകനായി ജോലിക്കു കയറുന്നു. ഇയാളുടെ നാട്ടില്‍ നടക്കുന്ന ഒരു സംഭവവികാസം ഒരു ക്രൈം ആയി മാറുന്ന കഥയാണ് സ്വര്‍ഗ്ഗത്തിലെ കട്ടുറുമ്പ്. ഹാസ്യത്തിനും പാട്ടുകള്‍ക്കും ഏറെ പ്രാധാന്യം നല്‍കിക്കൊണ്ടാണ് ചിത്രം ഒരുങ്ങുന്നത്. ഗായത്രി അശോക് ആണ് ചിത്രത്തിലെ നായിക. അപ്പാനി ശരത്, ശ്രീകാന്ത് മുരളി, ജോയ് മാത്യു, ചെമ്പില്‍ അശോകന്‍, ഗൗരി നന്ദ, അംബിക മോഹന്‍, മഹേശ്വരി അമ്മ, പാഷാണം ഷാജി, നിര്‍മ്മല്‍ പാലാഴി, ഉല്ലാസ് പന്തളം, ജയകൃഷ്ണന്‍, ചാലിപാലാ, സുധി കൊല്ലം, കോബ്ര രാജേഷ്, നാരായണന്‍കുട്ടി, പുന്നപ്ര അപ്പച്ചന്‍, രാജേഷ് പറവൂര്‍ എന്നിവര്‍ ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു.
മൊബൈല്‍ ഫണ്ട് ട്രാന്‍സ്ഫറിന് വരുന്ന എസ്എംഎസ് ചാര്‍ജ് ഒഴിവാക്കിയെന്ന് പ്രമുഖ പൊതുമേഖല ബാങ്ക് എസ്ബിഐ. ഇതോടെ അധിക ചാര്‍ജ് ഇല്ലാതെ ഇടപാടുകാര്‍ക്ക് സുഗമമായി മൊബൈല്‍ ഫണ്ട് ട്രാന്‍സ്ഫര്‍ നടത്താമെന്നും എസ്ബിഐ അറിയിച്ചു. *99# എന്ന് ഡയല്‍ ചെയ്ത് സൗജന്യമായി ബാങ്കിങ് സേവനം പ്രയോജനപ്പെടുത്താന്‍ കഴിയുന്നതാണ് എസ്എംഎസ് സംവിധാനം. പ്രത്യേകിച്ച് ഫീച്ചര്‍ ഫോണ്‍ ഉപയോക്താക്കളെ ഉദ്ദേശിച്ചാണ് മൊബൈല്‍ ഫണ്ട് ട്രാന്‍സ്ഫറിന് വരുന്ന എസ്എംഎസ് ചാര്‍ജ് ഒഴിവാക്കിയതെന്നും എസ്ബിഐ ട്വീറ്റില്‍ വ്യക്തമാക്കുന്നു. ഫണ്ട് ട്രാന്‍സ്ഫര്‍, അക്കൗണ്ട് ബാലന്‍സ്, മിനി സ്റ്റേറ്റ്മെന്റ്, യുപിഐ പിന്‍ മാറ്റല്‍ തുടങ്ങി വിവിധ സേവനങ്ങളാണ് എസ്എംഎസ് സംവിധാനം വഴി ലഭ്യമാക്കുന്നത്. ജിഎസ്എം സംവിധാനമുള്ള ഫീച്ചര്‍ ഫോണുകള്‍ ഉപയോഗിക്കുന്നവര്‍ക്കാണ് ഇത് കൂടുതലായി പ്രയോജനപ്പെടുന്നത്.
അയച്ച സന്ദേശങ്ങള്‍ എഡിറ്റ് ചെയ്യാനുള്ള ഫീച്ചര്‍ അവതരിപ്പിക്കാന്‍ ഒരുങ്ങി പ്രമുഖ ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ വാട്സ് ആപ്പ്. നിലവില്‍ അയച്ച സന്ദേശത്തില്‍ തെറ്റുകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ മെസേജ് ഡീലിറ്റ് ചെയ്ത് പുതിയത് അയക്കാനാണ് സംവിധാനം ഉള്ളത്. പകരം അയച്ച സന്ദേശം എഡിറ്റ് ചെയ്യാന്‍ ഉപയോക്താവിന് അവസരം നല്‍കുന്ന ഫീച്ചര്‍ അവതരിപ്പിക്കാനാണ് വാട്സ്ആപ്പ് ശ്രമിക്കുന്നത്. നിലവില്‍ വാട്സ്ആപ്പ് ഫീച്ചര്‍ വികസിപ്പിച്ച് വരികയാണ്. വൈകാതെ തന്നെ പുതിയ ഫീച്ചറായി ഇത് അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഫീച്ചര്‍ അവതരിപ്പിക്കുന്നതിന് മുന്‍പ് പരീക്ഷണാടിസ്ഥാനത്തില്‍ ബീറ്റ വേര്‍ഷനില്‍ ഇത് ലഭ്യമാക്കും.
2021 ഡിസംബറില്‍ ആദ്യമായി അനാച്ഛാദനം ചെയ്ത ബിഎസ്എ ഗോള്‍ഡ് സ്റ്റാര്‍ 650 റെട്രോ-സ്‌റ്റൈല്‍ മോട്ടോര്‍സൈക്കിള്‍ ഇതിനകം യുകെയിലും യൂറോപ്യന്‍ വിപണിയിലും വില്‍പ്പനയ്ക്ക് എത്തിയിട്ടുണ്ട്. ഇപ്പോള്‍, മോഡല്‍ 2023 മുതല്‍ ലോകമെമ്പാടും ലോഞ്ച് ഉണ്ടാകും എന്ന് കമ്പനി സ്ഥിരീകരിച്ചു. 2023 മാര്‍ച്ചില്‍ മോഡല്‍ ഇന്ത്യയിലേക്ക് എത്താന്‍ സാധ്യതയുണ്ട്. മോഡലിന് യുകെയില്‍ 6500 പൗണ്ട് (ഏകദേശം 6.23 ലക്ഷം രൂപ) മുതലാണ് വിലയെങ്കില്‍, പ്രാദേശിക ഉല്‍പ്പാദനം കാരണം ഇന്ത്യയില്‍ ഏകദേശം 2.9 ലക്ഷം രൂപ വിലവരുമെന്ന് പ്രതീക്ഷിക്കുന്നു. ശക്തിക്കായി, ബിഎസ്എ ഗോള്‍ഡ് സ്റ്റാര്‍ 650, ഡിഒഎച്ച്‌സി സജ്ജീകരണത്തോടുകൂടിയ 652 സിസി, ഫോര്‍-വാല്‍വ്, ലിക്വിഡ്-കൂള്‍ഡ് എഞ്ചിന്‍ ഉപയോഗിക്കുന്നു. മോട്ടോര്‍ 6,000 ആര്‍പിഎമ്മില്‍ 45 ബിഎച്ച്പി പവറും 4,000 ആര്‍പിഎമ്മില്‍ 55 എന്‍എം ടോര്‍ക്കും പുറപ്പെടുവിക്കുന്നു. ഇത് അഞ്ച് സ്പീഡ് ഗിയര്‍ബോക്‌സുമായി വരുന്നു.
ഉണ്ണി ആറിന്റെ ഏറ്റവും പുതിയ കഥാസമാഹാരം. വാത്സ്യായന ക്ഷേത്രത്തില്‍ തൊഴുതാല്‍ ലൈംഗിക ശക്തി കൂടുമോ? ഇന്ത്യയിലെ ഏക വാത്സ്യായന ക്ഷേത്രം കേരളത്തിലോ? ആരും കേള്‍ക്കാത്ത ആ ക്ഷേത്രത്തിന്റെ രഹസ്യം ചുരുളഴിയുന്നു. കാമം ജാതി വിശ്വാസം പക തുടങ്ങി മലയാളി ജീവിതത്തിന്റെ ഉള്‍വഴികള്‍ തെളിച്ചു കാട്ടുന്ന 6 കഥകളുടെ സമാഹാരം. ‘മലയാളി മെമ്മോറിയല്‍’. ഉണ്ണി ആര്‍. ഡിസി ബുക്‌സ്.വില 152 രൂപ.
അന്‍പത് വയസ്സിന് താഴെയുള്ളവര്‍ക്കാണ് മറ്റുള്ളവരെ അപേക്ഷിച്ച് അര്‍ബുദ രോഗം പിടിപെടാനുള്ള സാധ്യത ഇപ്പോള്‍ കൂടുതലെന്ന് പുതിയ പഠനം. 1990കള്‍ക്ക് ശേഷം യുവാക്കള്‍ക്ക് അര്‍ബുദം വരാനുള്ള സാധ്യത ഗണ്യമായി വര്‍ധിച്ചതായും ബ്രിഗ്ഹാം ആന്‍ഡ് വിമന്‍സ് ഹോസ്പിറ്റലിലെ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തി. നേച്ചര്‍ റിവ്യൂസ് ക്ലിനിക്കല്‍ ഓങ്കോളജി ജേണലിലാണ് ഗവേഷണത്തിലെ കണ്ടെത്തലുകള്‍ പ്രസിദ്ധീകരിച്ചത്. മദ്യപാനം, ഉറക്കക്കുറവ്, പുകവലി, അമിതഭാരം, സംസ്‌കരിച്ച ഭക്ഷണത്തിന്റെ ഉയര്‍ന്ന തോതിലെ ഉപയോഗം എന്നിവയെല്ലാം വളരെ ചെറുപ്പത്തില്‍ തന്നെ അര്‍ബുദം വരാനുള്ള അപകടസാധ്യത ഉയര്‍ത്തുന്നതായി ഗവേഷകര്‍ പറയുന്നു. ഇപ്പോഴത്തെ ചെറുപ്പക്കാര്‍ക്ക് ഏതാനും ദശാബ്ദങ്ങള്‍ക്ക് മുന്‍പുള്ള ചെറുപ്പക്കാരെ അപേക്ഷിച്ച് ശരിയായ ഉറക്കം കിട്ടാത്ത അവസ്ഥയുണ്ടെന്നും പഠനറിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി. മനുഷ്യരുടെ പോഷണം, ജീവിതശൈലി, ശരീരഭാരം, പാരിസ്ഥിതികമായ ഘടകങ്ങള്‍, ഉള്ളിലും ചുറ്റിലുമുള്ള സൂക്ഷ്മജീവികള്‍ എന്നിവയിലെല്ലാം അടുത്ത ഏതാനും ദശകങ്ങളിലായി വലിയ മാറ്റങ്ങള്‍ വന്നിട്ടുണ്ടെന്ന് ഗവേഷകര്‍ പറയുന്നു. ഇതെല്ലാം അര്‍ബുദ സാധ്യത വര്‍ധിപ്പിക്കുന്നുണ്ട്. ഓരോ തലമുറ കഴിയുമ്പോഴും അര്‍ബുദ രോഗ സാധ്യത ഉയരുന്നതായാണ് ഗവേഷകരുടെ നിഗമനം. പഠനത്തില്‍ ഗവേഷകര്‍ ഉള്‍പ്പെടുത്തിയ 14 തരം അര്‍ബുദങ്ങളില്‍ എട്ടെണ്ണവും ദഹനസംവിധാനവുമായി ബന്ധപ്പെട്ടതാണ്. നാം കഴിക്കുന്ന ഭക്ഷണം ഉള്ളിലെ ബാക്ടീരിയ അടക്കമുള്ള സൂക്ഷ്മജീവികളെ സ്വാധീനിക്കുന്നുണ്ടെന്നും ഇതിലുണ്ടാകുന്ന മാറ്റങ്ങള്‍ അര്‍ബുദം ഉള്‍പ്പെടെ പലവിധ രോഗങ്ങളിലേക്ക് നയിക്കാമെന്നും പഠനറിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ക്കുന്നു. എന്നാല്‍ കുറഞ്ഞ, ഇടത്തരം വരുമാനക്കാരായ രാജ്യങ്ങളില്‍ നിന്നുള്ള വിവരങ്ങള്‍ ആവശ്യത്തിന് ലഭ്യമല്ലാത്തത് അര്‍ബുദബാധയുടെ ദീര്‍ഘകാല പാറ്റേണ്‍ നിര്‍ണയിക്കുന്നതില്‍ തടസ്സമായതായി ഗവേഷകര്‍ പറയുന്നു.