ബേസില്‍ ജോസഫ്-ദര്‍ശന രാജേന്ദ്രന്‍ കൂട്ടുകെട്ടില്‍ ഇറങ്ങിയ ജയ ജയ ജയ ജയ ഹേ മലയാളത്തില്‍ വന്‍വിജയം നേടിയ ചിത്രമാണ്. വിപിന്‍ ദാസിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ സിനിമ മറ്റ് ഭാഷകളിലെ പ്രേക്ഷകരും ഏറ്റെടുത്തു. ഇപ്പോഴിതാ ഹിറ്റ് ചിത്രത്തിന് തെലുഗുവില്‍ റീമേക്ക് സിനിമ വരികയാണ്. ചിത്രത്തിന്റെ പേര് ഔദ്യോഗികമായി പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍. ‘ഓം ശാന്തി ശാന്തി ശാന്തിഹി’ എന്നാണ് തെലുഗു ചിത്രത്തിന്റെ പേര്. ഓഗസ്റ്റ് ഒന്നിനാണ് റീമേക്ക് ചിത്രം തിയേറ്ററുകളിലേക്ക് എത്തുന്നത്. എആര്‍ സജീവ് സംവിധാനം ചെയ്യുന്ന സിനിമയില്‍ തരുണ്‍ ഭാസ്‌കറാണ് നായകന്‍. ഈഷ റബ്ബ നായികയായി എത്തുന്നു. എസ് ഒറിജിനല്‍സും മൂവി വേഴ്‌സ് സ്റ്റുഡിയോസും ചേര്‍ന്നാണ് സിനിമയുടെ നിര്‍മ്മാണം.