നടി പായല്‍ രജ്പുത് ബോള്‍ഡ് അവതാരത്തിലെത്തുന്ന തെലുങ്ക് ചിത്രം ‘മംഗള്‍വാരം’ ട്രെയിലര്‍ എത്തി. ‘ആര്‍എക്‌സ് ഹണ്ട്രഡ്’ എന്ന തെലുങ്ക് ചിത്രത്തിനു ശേഷം സംവിധായകന്‍ അജയ് ഭൂപതിയും നടി പായല്‍ രജ്പുത്തും വീണ്ടും ഒന്നിക്കുന്ന സിനിമ മലയാളത്തില്‍ ‘ചൊവ്വാഴ്ച’ എന്ന പേരില്‍ റിലീസ് ചെയ്യുന്നു. ചിത്രത്തില്‍ ശൈലജ എന്ന കഥാപാത്രമായാണ് പായല്‍ എത്തുന്നത്. തൊണ്ണൂറ് കാലഘട്ടത്തില്‍ നടക്കുന്ന വില്ലേജ്ആക്ഷന്‍ ത്രില്ലറാകും മംഗള്‍വാരം. തമിഴില്‍ ചെവ്വൈകിഴമൈ എന്ന പേരുള്ള ചിത്രം, കന്നഡ, തമിഴ്, തെലുങ്ക്, മലയാളം ഭാഷകളില്‍ ചിത്രം റിലീസ് ചെയ്യും. നന്ദിത ശ്വേത, ദിവ്യ പിള്ള, അജ്മല്‍ അമീര്‍, രവിന്ദ്ര വിജയ്, അജയ് ഘോഷ് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. കാന്താര ഫെയിം അജനീഷ് ലോക്‌നാഥ് ആണ് സംഗീതം. പുളകം ചിന്നരായ, ഡിജിറ്റല്‍ മാര്‍ക്കറ്റിങ്: ട്രെന്‍ഡി ടോളി (തനയ് സൂര്യ),ടോക്ക് സ്‌കൂപ്പ്.