പ്രിയം, ഗോഡ്സ് ഓണ്‍ കണ്ട്രി, ഹയ തുടങ്ങിയ സിനിമകള്‍ ഒരുക്കി ശ്രദ്ധ നേടിയ വാസുദേവ് സനല്‍ സംവിധാനം ചെയ്യുന്ന ‘അന്ധകാരാ’ എന്ന പുതിയ ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. ചിത്രം ഫെബ്രുവരിയില്‍ പ്രദര്‍ശനത്തിന് എത്തും. ഡ്രീം ബിഗ് ഫിലിംസാണ് ചിത്രം പ്രദര്‍ശനത്തിന് എത്തിക്കുന്നത്. പേര് സൂചിപ്പിക്കുന്നത് പോലെ ഒരു ത്രില്ലര്‍ ചിത്രമാണ് അന്ധകാരാ. നടി ദിവ്യാ പിള്ള പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തില്‍ ഒരുപിടി ശ്രദ്ധേരായ താരങ്ങളും അണിനിരക്കുന്നുണ്ട്. ചന്തുനാഥ്, ധീരജ് ഡെന്നി, വിനോദ് സാഗര്‍, ആന്റണി ഹെന്റി, മെറീന മൈക്കിള്‍, അജിഷ പ്രഭാകരന്, സുധീര്‍ കരമന, കെ ആര് ഭരത് തുടങ്ങിയവരാണ് മറ്റ് മുഖ്യ വേഷങ്ങളില്‍ എത്തുന്നത്. ഏസ് ഓഫ് ഹേര്‍ട്സ് സിനി പ്രൊഡക്ഷന്റെ ബാനറില്‍ സജീര്‍ ഗഫൂര്‍ ആണ് അന്ധകാരാ നിര്‍മ്മിക്കുന്നത്. എ എല്‍ അര്ജുന് ശങ്കറും പ്രശാന്ത് നടേശനും ചേര്‍ന്ന് തിരക്കഥ ഒരുക്കുന്ന ചിത്രത്തിന്റെ ചായാഗ്രാഹകന് മനോ വി നാരായണനാണ്. അനന്തു വിജയ് എഡിറ്റിംഗ് നിര്‍വ്വഹിക്കുന്നു. അരുണ്‍ മുരളീധരനാണ് സംഗീത സംവിധാനം.