പഞ്ച് സിഎന്‍ജി അവതരിപ്പിച്ചുകൊണ്ട് ടാറ്റ മോട്ടോഴ്സ് അതിന്റെ സിഎന്‍ജി മോഡല്‍ ലൈനപ്പ് വിപുലീകരിക്കാന്‍ ഒരുങ്ങുകയാണ്. ഈ മോഡല്‍ ഡീലര്‍ഷിപ്പുകളില്‍ പ്രീ-ബുക്കിംഗിനായി എത്തിത്തുടങ്ങി എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. അള്‍ട്രോസ്, ടിയാഗോ, ടിഗോര്‍ സിഎന്‍ജി എന്നിവയ്ക്ക് ശേഷം തദ്ദേശീയ വാഹന നിര്‍മ്മാതാക്കളില്‍ നിന്നുള്ള നാലാമത്തെ സിഎന്‍ജി ഓഫറാണിത്. ടാറ്റ പഞ്ച് സിഎന്‍ജിയെ സംബന്ധിച്ചിടത്തോളം, മോഡലില്‍ 1.2 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എഞ്ചിന്‍ ഡ്യൂവല്‍ സിലിണ്ടര്‍ സിഎന്‍ജി സാങ്കേതികവിദ്യയുമായി സംയോജിപ്പിച്ചിരിക്കുന്നു. സിഎന്‍ജി കിറ്റില്‍ 30 ലിറ്റര്‍ ശേഷിയുള്ള രണ്ട് സിലിണ്ടറുകള്‍ ഉള്‍പ്പെടുന്നു, അവ ബൂട്ട് ഫ്‌ലോറിനടിയില്‍ ഘടിപ്പിച്ചിരിക്കുന്നു, അതുവഴി ആവശ്യത്തിന് ലഗേജ് സ്‌പേസ് സൃഷ്ടിക്കാന്‍ സാധിക്കുന്നു. സിഎന്‍ജി മോഡില്‍, അഞ്ച്-സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സ് കൈകാര്യം ചെയ്യുന്ന ട്രാന്‍സ്മിഷന്‍ 76 ബിഎച്ച്പിയും 97 എന്‍എം ടോര്‍ക്കും സൃഷ്ടിക്കുന്നു. 30 കിമി ആണ് പഞ്ച് സിഎന്‍ജിക്ക് പ്രതീക്ഷിക്കുന്ന മൈലേജ്. വിലയുടെ കാര്യത്തില്‍, ഐസിഇ വേരിയന്റുമായി താരതമ്യപ്പെടുത്തുമ്പോള്‍ പഞ്ച് സിഎന്‍ജിക്ക് വിലയില്‍ വര്‍ദ്ധനവ് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. നിലവില്‍, ടാറ്റ പഞ്ച് 5.99 ലക്ഷം മുതല്‍ 9.52 ലക്ഷം രൂപ വരെയാണ് ഓഫര്‍ ചെയ്യുന്നത്.