മൊറോക്കോ സൈന്യത്തിന് കൂടുതല്‍ വാഹനങ്ങള്‍ നല്‍കാന്‍ ടാറ്റ. 150 ഡബ്ല്യുഎച്ച്പിഎപി 8ഃ8 വാഹനങ്ങള്‍ നേരത്തെ റോയല്‍ മൊറോക്കോ ആര്‍മിക്ക് ടാറ്റ കൈമാറിയിരുന്നു. ഇത്തവണ ലൈറ്റ് ആര്‍മേഡ് മള്‍ട്ടിപര്‍പ്പസ് വെഹിക്കിളുകളാണ് ടാറ്റ മൊറോക്കോയിലേക്ക് കയറ്റി അയക്കാനൊരുങ്ങുന്നത്. ഉയര്‍ന്ന സുരക്ഷയും മികച്ച ഓഫ്റോഡിങ് സാധ്യതകളുമുള്ള വാഹനമാണ് ടാറ്റ മൊറോക്കോ സൈന്യത്തിന് നല്‍കുന്ന എല്‍എഎംഡബ്ല്യുകള്‍. സൈനിക നീക്കം, ചരക്കു നീക്കം, നിരീക്ഷണം, തന്ത്രപ്രധാന സൈനിക ദൗത്യങ്ങള്‍ എന്നിവക്കെല്ലാം യോജിച്ച വാഹനങ്ങളാണിവ. മൊറോക്കോയിലെ പ്രാദേശിക പ്രതിസന്ധികളില്‍ സൈനിക നീക്കങ്ങള്‍ക്ക് ഫലപ്രദമാണ് ഇത്തരം വാഹനങ്ങള്‍. മൊറോക്കോയിലും വടക്കേ ആഫ്രിക്കന്‍ മേഖലയിലും ടാറ്റ സാന്നിധ്യം ഉറപ്പിക്കുകയാണ്. 276 കിലോവാട്ട് എന്‍ജിനാണ് ടാറ്റ എല്‍എഎംഡബ്ല്യുയിലുള്ളത്. പരമാവധി നാലുപേര്‍ക്കു സഞ്ചരിക്കാവുന്ന ഈ വാഹനത്തില്‍ 10,200 കീലോഗ്രാം ഭാരം വരെ വഹിക്കാനുമാവും. പഞ്ചറായാലും ഫ്ളാറ്റ് ടയറില്‍ വാഹനം മുന്നോട്ടു കൊണ്ടുപോകാമെന്നതും എല്‍എഎംഡബ്ല്യുയുടെ ഓഫ് റോഡിങ് മികവ് വര്‍ധിപ്പിക്കുന്നു.