‘സ്വതന്ത്ര്യ വീര്‍ സവര്‍ക്കര്‍’ എന്ന ബോളിവുഡ് ചിത്രത്തിന്റെ ട്രെയിലര്‍ റിലീസ് ചെയ്തു. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ വി ഡി സവര്‍ക്കറുടെ ജീവിതം ആണ് ചിത്രത്തിന്റെ പ്രമേയം. പ്രഖ്യാപനം മുതല്‍ ഏറെ ചര്‍ച്ചകള്‍ക്ക് വഴിവച്ച ചിത്രം മാര്‍ച്ച് 22ന് റിലീസ് ചെയ്യും. രണ്‍ദീപ് ഹൂദ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. അതേസമയം, സിനിമ ഒരിക്കലും പ്രൊപ്പഗണ്ട അല്ലെന്ന് മുന്‍പ് രണ്‍ദീപ് പറഞ്ഞത് ഏറെ ശ്രദ്ധനേടിയിരുന്നു. സവര്‍ക്കര്‍ക്ക് എതിരെ നിലനില്‍ക്കുന്ന പല പ്രചാരണങ്ങളെയും തകര്‍ക്കുന്നതാകും ചിത്രമെന്നും രണ്‍ദിപ് ഹൂദ പറഞ്ഞിരുന്നു. സീ സ്റ്റുഡിയോസ്, ആനന്ദ് പണ്ഡിറ്റ്, രണ്‍ദീപ് ഹൂഡ, സന്ദീപ് സിംഗ്, യോഗേഷ് രഹാര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. രൂപ പണ്ഡിറ്റ്, സാം ഖാന്‍, അന്‍വര്‍ അലി, പാഞ്ചാലി ചക്രവര്‍ത്തി എന്നിവരാണ് സഹനിര്‍മ്മാണം. രണ്‍ദീപ് ഹൂഡ, അങ്കിത ലോഖണ്ഡേ, അമിത് സിയാല്‍ എന്നിവരാണ് വീര്‍ സവര്‍ക്കറിലെ മറ്റ് പ്രധാന അഭിനേതാക്കള്‍. ചിത്രം ഹിന്ദി, മറാത്തി എന്നീ രണ്ട് ഭാഷകളില്‍ റിലീസ് ചെയ്യും.