ദേശത്തിനും കാലത്തിനും അതിരുകള്‍ക്കുമപ്പുറം ഏകാകിതയുടെ ഭാഷകൊണ്ട് നെയ്തുതീര്‍ത്ത കഥകള്‍. ഇതിലെ കഥാപാത്രങ്ങള്‍ പരസ്പരം കണ്ടുമുട്ടുന്നത്, തിരിച്ചറിയുന്നത്, പങ്കുവയ്ക്കുന്നത്, ഒന്നായിത്തീരുന്നത്, അവര്‍ക്കുമാത്രം തിരിച്ചറിയാനാവുന്ന അതേ ഭാഷയുടെ സ്വപ്നങ്ങളും സംഘര്‍ഷങ്ങളും വൈകാരികതയും വിഷാദങ്ങളും ഉന്മാദങ്ങളുംകൊണ്ടുതന്നെ. ഒരേ വെയിലുകൊള്ളുന്ന പലതരം മനുഷ്യരുടെ, സ്വപ്നങ്ങളിലേക്ക് നീളുന്ന നിഗൂഢമായ പദസംഘാതങ്ങളുടെ സംഗ്രഹം കൂടിയാകുന്നു ‘സ്വപ്നങ്ങളുടെ പുസ്തകം.’ ഷാഹിന ഇ.കെ.യുടെ ഏറ്റവും പുതിയ കഥാസമാഹാരം. ഡിസി ബുക്‌സ്.. വില 133 രൂപ.