മലയാളത്തിലെ സൂപ്പര്‍ഹിറ്റ് സംവിധായകരിലൊരാളായ രഞ്ജിത് ശങ്കര്‍ സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് 4 ഇയേഴ്സ്. ക്യാമ്പസില്‍ നാല് വര്‍ഷം ഒരുമിച്ച് ചിലവഴിക്കുന്ന പ്രണയജോഡികളുടെ കഥ പറയുന്ന ചിത്രത്തിലെ ഒരു വീഡിയോ ഗാനം ഇപ്പോള്‍ റിലീസ് ചെയ്തിരിക്കുകയാണ്. ‘പറന്നേ പോകുന്നെ’ എന്ന വരികളോടെ തുടങ്ങുന്ന ഈ ഗാനം വൈറലാകുകയാണ്. രഞ്ജിത് ശങ്കര്‍ തന്നെ രചിച്ച ഈ ചിത്രം ഡ്രീംസ് ആന്റ് ബിയോണ്ടിന്റെ ബാനറില്‍ രഞ്ജിത് ശങ്കറും ജയസൂര്യയും ചേര്‍ന്നാണ് നിര്‍മ്മിച്ചിരിക്കുന്നത്. അഡാര്‍ ലവ് താരം പ്രിയ പ്രകാശ് വാര്യര്‍ ഒരിടവേളക്ക് ശേഷം മലയാളത്തിലെത്തുന്ന ഈ ചിത്രത്തിലെ നായകനായി എത്തിയിരിക്കുന്നത് ജൂണ്‍ എന്ന ചിത്രത്തിലൂടെ കയ്യടി നേടിയ സര്‍ജാനോ ഖാലിദാണ്. സന്ധൂപ് നാരായണന് വരികള്‍ രചിച്ച ഈ ഗാനത്തിന് സംഗീതം പകര്‍ന്നത് ശങ്കര്‍ ശര്‍മയും ഈ ഗാനം ആലപിച്ചിരിക്കുന്നത് നജിം അര്‍ഷാദ്, ശ്രുതി ശിവദാസ് എന്നിവര്‍ ചേര്‍ന്നുമാണ്.