അജിത്തും മഞ്ജുവും ഒന്നിക്കുന്ന ‘തുനിവ്’ ചിത്രത്തിലെ രണ്ടാമത്തെ ഗാനം പുറത്ത്. ‘കാസേതന്‍ കടവൂളഡ’ എന്ന ഗാനമാണ് ചിത്രത്തിലേതായി ജിബ്രാന്റെ സംഗീത സംവിധാനത്തില്‍ പുറത്തുവിട്ടിരിക്കുന്നത്. വൈശാഖ്, മഞ്ജു വാര്യര്‍, ജിബ്രാന്‍ എന്നിവരാണ് ചിത്രത്തിനായി പാടിയിരിക്കുന്നത്. എച്ച് വിനോദാണ് ചിത്രത്തിന്റെ സംവിധായകന്‍. തിരക്കഥയും എച്ച് വിനോദാണ് എഴുതിയിരിക്കുന്നത്. പൊങ്കല്‍ റിലീസായി ചിത്രം എത്തും. നിരവ് ഷായാണ് ചിത്രത്തിന്റെ ചായാഗ്രാഹണം. അജിത്തിന്റെയും മഞ്ജു വാര്യരുടെയും നൃത്ത രംഗം ഉള്‍പ്പെടുത്തിയിട്ടുള്ള ‘ചില്ല ചില്ല’ എന്ന ആദ്യ ഗാനവും വലിയ ഹിറ്റായി മാറിയിരുന്നു. ‘തുനിവി’ന്റെ ഓടിടി പാര്‍ട്ണറെയും ഇതിനകം തന്നെ പ്രഖ്യാപിച്ചിച്ചിട്ടുണ്ട്. നെറ്റ്ഫ്‌ലിക്‌സിലാണ് ചിത്രം സ്ട്രീം ചെയ്യുക. തിയറ്ററര്‍ റീലിസീന് ശേഷമാകും ഒടിടിയില്‍ ചിത്രം സ്ട്രീം ചെയ്ത് തുടങ്ങുക. ബോണി കപൂറാണ് ചിത്രം നിര്‍മിക്കുന്നത്.