5 12

കോശങ്ങളുടെ ആരോഗ്യത്തിനും ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും തലമുടിയുടെ ആരോഗ്യത്തിനും ഒരു പോലെ വേണ്ട ഒന്നാണ് വിറ്റാമിന്‍ ഇ. വിറ്റാമിന്‍ ഇയുടെ കുറവു പല ആരോഗ്യ പ്രശ്‌നങ്ങളും ഉണ്ടാക്കാം. വിറ്റാമിന്‍ ഇയുടെ കുറവ് മൂലം ഉണ്ടാകുന്ന ചില ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. വിറ്റാമിന്‍ ഇ യുടെ കുറവു മൂലവും ചര്‍മ്മം വരണ്ടതാകാന്‍ സാധ്യതയുണ്ട്. അകാരണമായി ചര്‍മ്മം വരളുക, ഹൈപ്പര്‍പിഗ്മെന്റേഷന്‍ തുടങ്ങിയ ലക്ഷണങ്ങള്‍ കാണുന്നപക്ഷം ഒരു ഡോക്ടറെ സമീപിക്കുന്നത് നല്ലതാണ്. മുറിവുകള്‍ ഉണങ്ങാന്‍ സമയമെടുക്കുന്നതും വിറ്റാമിന്‍ ഇയുടെ കുറവിന്റെ സൂചനയാകാം. വിറ്റാമിന്‍ ഇ യുടെ കുറവു മൂലം ചിലരില്‍ തലമുടി കൊഴിച്ചിലും ഉണ്ടാകാം. വിറ്റാമിന്‍ ഇ യുടെ അളവ് കുറയുമ്പോള്‍ ചിലരില്‍ ഹോര്‍മോണുകളുടെ അസന്തുലിതാവസ്ഥയും ഉണ്ടാകാം. വിറ്റാമിന്‍ ഇ യുടെ കുറവു മൂലവും രോഗ പ്രതിരോധശേഷി ദുര്‍ബലമാകാം. ബദാം, നിലക്കടല, സൂര്യകാന്തി വിത്തുകള്‍, പപ്പായ, ചീര, കിവി, അവക്കാഡോ, റെഡ് കാപ്‌സിക്കം, മാമ്പഴം, ഒലീവ് ഓയില്‍ തുടങ്ങിയവയിലൊക്കെ വിറ്റാമിന്‍ ഇ ധാരാളം അടങ്ങിയിട്ടുണ്ട്.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *