പലപ്പോഴും പലരെയും ബുദ്ധിമുട്ടിക്കുന്ന ഒരു പ്രശ്‌നമാണ് ദഹനക്കേട്. ഇഷ്ടഭക്ഷണം അധികം കഴിക്കുന്നതുകൊണ്ടോ അനാരോഗ്യ ഭക്ഷണങ്ങള്‍ കഴിക്കുന്നതു കൊണ്ടോ ഒക്കെ ദഹനക്കേട് ഉണ്ടാകാം. വയറിന് കനം, ഓക്കാനം, ദഹനക്കേട് ഇതെല്ലാം ബുദ്ധിമുട്ടിക്കുന്നു എങ്കില്‍ ദഹനം മെച്ചപ്പെടുത്താനും മാര്‍ഗങ്ങളുണ്ട്. ഉദരത്തെ ആരോഗ്യമുളളതാക്കുന്ന ചില പഴങ്ങള്‍ ദഹനക്കേട് അകറ്റും. ആപ്പിളില്‍ അടങ്ങിയ പെക്റ്റിന്‍ എന്ന വസ്തു മലബന്ധത്തില്‍ നിന്നും അതിസാരത്തില്‍ നിന്നും ആശ്വാസം നല്‍കും. ശരീരത്തിലെ വിഷാംശങ്ങളെ അകറ്റാനും ദഹനം മെച്ചപ്പെടുത്താനും ഇത് സഹായിക്കുന്നു. ഉദരവ്രണങ്ങള്‍ക്ക് കാരണമാകുന്ന ബാക്ടീരിയയെ പുറന്തള്ളാന്‍ വാഴപ്പഴം സഹായിക്കും. ദഹനവ്യവസ്ഥയെ ആരോഗ്യമുളളതാക്കാനും വാഴപ്പഴം സഹായിക്കും. മാമ്പഴത്തില്‍ ഭക്ഷ്യനാരുകള്‍ ഉണ്ട്. ഇത് മലാശയ അര്‍ബുദസാധ്യത കുറയ്ക്കുന്നു. ഭക്ഷണം വേഗത്തില്‍ ദഹിക്കാന്‍ സഹായിക്കുന്ന എന്‍സൈമുകള്‍ മാമ്പഴത്തിലുണ്ട്. മലബന്ധം അകറ്റാനും ഇത് സഹായിക്കുന്നു. നാരുകള്‍ ധാരാളമുള്ള കിവിക്ക് ലാക്‌സേറ്റീവ് ഗുണങ്ങളും ഉണ്ട്. ദഹനത്തിന് സഹായിക്കുന്നു. കിവിയിലടങ്ങിയ ആക്റ്റിനിഡിന്‍ എന്ന എന്‍സൈം ആണ് പ്രോട്ടീന്റെ ദഹനം സുഗമമാക്കുന്നത്. രുചികരമായ ഒരു പഴം കൂടിയാണ കിവി. ആരോഗ്യഗുണങ്ങള്‍ ഏറെയുള്ള പഴമാണ് ആപ്രിക്കോട്ട്. വൈറ്റമിന്‍ സി ധാരാളം അടങ്ങിയതിനാല്‍ രോഗപ്രതിരോധശക്തി വര്‍ധിപ്പിക്കുന്നു. ദഹനം സുഗമമാക്കുന്നു. മലബന്ധം അകറ്റുന്നു.

Shaji Padmanabhan
Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named... More by Shaji Padmanabhan