സ്മാര്‍ട് വാച്ചുകള്‍ക്ക് പിന്നാലെ ഹെല്‍ത്ത് മോണിട്ടറിങിനായി സ്മാര്‍ട്ട് മോതിരവും. ഈ ഉപകരണങ്ങള്‍ക്ക് ഉപഭോക്താവിന്റെ ആരോഗ്യം സംബന്ധിച്ച പല വിവരങ്ങളും സൂക്ഷ്മമായി ശേഖരിക്കാന്‍ സാധിക്കും. ചില സ്മാര്‍ട്ട് റിങ് മോഡലുകളില്‍ എന്‍എഫ്സി പോലുള്ള നൂതന സംവിധാനം ഉപയോഗപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയില്‍ ഇന്നു ലഭ്യമായതില്‍ വച്ച് ഏറ്റവും മികച്ച മോതിരം വില്‍ക്കുന്നത് അള്‍ട്രാഹ്യൂമന്‍ എന്ന കമ്പനിയാണ്. ഈ മോതിരത്തിന് ഏകദേശം 21,000 രൂപ വില വരും. വില കുറഞ്ഞ മോതിരങ്ങളും വിപണിയില്‍ ലഭ്യമാണ്. മാവിസ് ലേവ് ആണ് മറ്റൊരു കമ്പനി. ഏകദേശം 600 രൂപയ്ക്കു വരെ കമ്പനിയുടെ സ്മാര്‍ട്ട് മോതിരങ്ങള്‍ ലഭിക്കും. കലന്‍ഡിസ് കമ്പനിയുടെ മോതിരങ്ങള്‍ക്ക് ഏകദേശം 700 രൂപ വില നല്‍കണം. ആബോ ആണ് മറ്റൊരുകമ്പനി. പ്രീമിയം മോതിരം കാറ്റഗറിയില്‍ വരുന്ന ഇവയ്ക്ക് 19,000 രൂപ വരെ വില വരുന്ന മോഡലുകളുണ്ട്. ജാര്‍ബ് കമ്പനിയുടെ മോതിരത്തിന് എംആര്‍പി 10,000 രൂപയ്ക്കു മുകളിലാണ്. പൈ എന്ന കമ്പനിയുടെ മോതിരത്തിന് 5,999 രൂപയാണ് വില. വിരലിന്റെ വലിപ്പത്തിന് അനുസരിച്ചുള്ള മോതിരം കിട്ടിയെങ്കില്‍ മാത്രമെ അത് ഹെല്‍ത് ട്രാക്കിങിന് ഉപകരിക്കൂ. മോതിരങ്ങള്‍ വാട്ടര്‍ പ്രൂഫ് ആണോ എന്നു നോക്കി തന്നെ വാങ്ങുന്നതാണ് നല്ലത്.