‘പിഎസ്-2’ വിലെ ‘ശിവോഹം’ എന്നു തുടങ്ങുന്ന ഗാനത്തിന്റെ ലിറിക്കല്‍ വിഡിയോ സമൂഹമാധ്യമങ്ങളില്‍ തരംഗമാകുന്നു. ആദി ശങ്കരന്റെ നിര്‍വാണ ശതകത്തിലെ ‘ശിവോഹം’ എന്ന മന്ത്രം എ.ആര്.റഹ്മാന്റെ മാസ്മരിക സംഗീതത്തിലൂടെയാണു പ്രേക്ഷകര്‍ക്കരികിലെത്തിയത്. സത്യപ്രകാശ്, ഡോ.നാരായണന്, ശ്രീകാന്ത് ഹരിഹരന്, നിവാസ്, ശെന്‍ബകരാജ്, ടി.എസ്.അയ്യപ്പന് എന്നിവര്‍ ചേര്‍ന്നു പാട്ട് ഭക്തിനിര്‍ഭരമായി ആലപിച്ചിരിക്കുന്നു. മണിരത്നം സംവിധാനം ചെയ്ത ബ്രഹ്മാണ്ഡ ചിത്രം പൊന്നിയിന്‍ സെല്‍വന്റെ രണ്ടാം ഭാഗമാണ് പിഎസ്2. ‘ശിവോഹം’ പാട്ടില്‍ മധുരാന്തകന് എന്ന മര്‍മ പ്രധാനമായ കഥാപാത്രമായി റഹ്മാന് എത്തുന്നു. ചിത്രത്തിന്റെ കഥാഗതി നിയന്ത്രിക്കുന്ന കഥാപാത്രമാണ് മധുരാന്തകന്. ഈ കഥാപാത്രം രാജാവായി അവരോധിക്കപ്പെടുന്ന സൂചന നല്കുന്ന ഗാനരംഗമാണിത്. വിക്രം, കാര്‍ത്തി, ജയം രവി, ഐശ്വര്യാ റായ് ബച്ചന്, തൃഷ കൃഷ്ണ, ശോഭിതാ ധൂലിപാല, ഐശ്വര്യ ലക്ഷ്മി, ജയചിത്ര, റഹ്മാന്, ജയറാം, പ്രഭു, ശരത് കുമാര്‍, പാര്ഥിപന്, വിക്രം പ്രഭു, ബാബു ആന്റണി, ലാല്‍, റിയാസ് ഖാന്, കിഷോര്‍ അശ്വിന് കാകുമാനു, റിയാസ് ഖാന്, മോഹന്‍ റാം എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്നു. ചിത്രം ഏപ്രില്‍ 28നു തിയറ്ററുകളിലെത്തും.