അലൗകികപ്രണയത്തിന്റെ ചാരുതയാര്‍ന്ന നോവലാണ് ഷാഹിദ്‌നാമ. ഒരു ഗ്രാമീണജീവിതത്തിന്റെ സ്പന്ദനങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഈ നോവല്‍ അത്യപൂര്‍വ്വമായ ഒരു കൂട്ടം കഥാപാത്രങ്ങളിലൂടെയാണ് വികസിക്കുന്നത്. സൗഹൃദത്തിന്റെയും പ്രണയത്തിന്റെയും വാത്സല്യത്തിന്റെയും ഉള്‍ക്കനത്തിലേക്ക് കഥാപാത്രങ്ങള്‍ അറിയാതെ ഉണരുമ്പോള്‍ ആത്മീയത അവിടെ ഉരുവംകൊള്ളുന്നു. കാവ്യാത്മകമായ ഭാഷയിലൂടെ പ്രണയത്തിന്റെ വ്യത്യസ്തതലങ്ങള്‍ ആവിഷ്‌കരിക്കുന്ന കഥാപരിസരങ്ങള്‍ വായനക്കാരിലേക്ക് അലിഞ്ഞിറങ്ങുന്നത് വിരഹത്തിന്റെയും ആത്മീയതയുടെയും നിഗൂഢതലങ്ങളിലേക്കാണ്. ‘ഷാഹിദ്‌നാമ’. ഒ.വി. ഉഷ. ഗ്രീന്‍ ബുക്‌സ്. വില 298 രൂപ.