ഡെനി വില്ലെനൊവ്വ സംവിധാനം ചെയ്യുന്ന എപ്പിക് സയന്‍സ് ഫിക്ഷന്‍ ചിത്രം ‘ഡ്യൂണ്‍ പാര്‍ട് 2’ ട്രെയിലര്‍ എത്തി. 2021ല്‍ പുറത്തിങ്ങിയ ഡ്യൂണിന്റെ തുടര്‍ച്ചയാണിത്. ഫ്രാങ്ക് ഹെര്‍ബെര്‍ട്ട് ഇതേപേരിലെഴുതിയ നോവലിന്റെ ചലച്ചിത്രാവിഷ്‌കാരമാണ് ഈ ബ്രഹ്മാണ്ഡ സിനിമ. തിമോത്തെ ഷാലമെ, റെബേക്ക ഫെര്‍ഗസന്‍, ജോഷ് ബ്രോളിന്‍, ഡേവിഡ് ബാറ്റിസ്റ്റ, സെന്‍ഡായ, ജാവിയര്‍ ബാര്‍ഡെം തുടങ്ങിയവരാണ് സിനിമയിലെ പ്രധാന അഭിനേതാക്കള്‍. ഹാന്‍സ് സിമ്മെര്‍ സംഗീതം നിര്‍വഹിക്കുന്നു. ഛായാഗ്രഹണം ഗ്രെഗ് ഫ്രേസര്‍. ചിത്രം നവംബര്‍ 3ന് തിയറ്ററുകളിലെത്തും.