ഐഫോണ്‍ 17 സീരീസ് ലോഞ്ച് ചെയ്തതിനു പിന്നാലെ ട്രോളുമായി എത്തിയിരിക്കുകയാണ് സാംസങ്. ആപ്പിളിനെ ട്രോളി 2022 ല്‍ സാംസങ് എക്‌സില്‍ കുറിച്ച പോസ്റ്റ് റീ ഷെയര്‍ ചെയ്തിരിക്കുകയാണ് ഇപ്പോള്‍. ഇത് മടക്കിക്കഴിഞ്ഞാല്‍ ഞങ്ങളെ അറിയിക്കുക എന്നാണ് സാംസങ് പോസ്റ്റില്‍ പറഞ്ഞിരിക്കുന്നത്. പോസ്റ്റ് റീ ഷെയര്‍ ചെയ്തതിനു പിന്നാലെ കമന്റ് ബോക്‌സില്‍ ഇരു വിഭാഗം ആരാധകരും തമ്മില്‍ തല്ലായി. മുന്‍പ് ആപ്പിള്‍ 15 സീരീസ് അവതരിപ്പിച്ചപ്പോളും 2024ല്‍ 16 സീരീസ് അവതരിപ്പിച്ചപ്പോളുമെല്ലാം സാംസങ് ആപ്പിളിനെ ട്രോളി രംഗത്തു വന്നിരുന്നു. കൂടാതെ ആപ്പിളിനെ ട്രോളിയുള്ള സാംസങിന്റെ പരസ്യങ്ങളും വൈറലായിട്ടുണ്ട്. #icant എന്ന ഹാഷ്ടാഗോടെയാണ് പേരുപറയാതെ ആപ്പിളിനെ പരിഹസിച്ചുള്ള പോസ്റ്റുകള്‍ സാംസങ് എക്‌സില്‍ പങ്കുവച്ചിരിക്കുന്നത്. അതേസമയം ആപ്പിള്‍ പ്രേമികളുടെ നീണ്ട കാത്തിരിപ്പിനു ശേഷം വമ്പന്‍ അപ്‌ഗ്രേഡുകളുമായാണ് ഐഫോണ്‍ 17 സീരീസ് രംഗത്തു വന്നിരിക്കുന്നത്. ചരിത്രത്തിലെ ഏറ്റവും സ്ലിം ആയ ഫോണ്‍ എന്ന സവിശേഷതയോടെയാണ് ഐഫോണ്‍ വിപണിയിലെത്തിയിരിക്കുന്നത്.