ആര്‍ആര്‍ആര്‍ എന്ന ചിത്രത്തിന് ശേഷം ജൂനിയര്‍ എന്‍ടിആര്‍ നായകനായി എത്തുന്ന ചിത്രമാണ് ‘ദേവര’. ആക്ഷന്‍ ചിത്രം സംവിധാനം ചെയ്യുന്നത് കൊരട്ടാല ശിവയാണ്. ഏറെ ശൗര്യത്തോടെയും വീര്യത്തോടെയുമുള്ള എന്‍ടിആറിന്റെ ഫസ്റ്റ്‌ലുക്ക് അദ്ദേഹത്തിന്റെ ജന്മദിനത്തിന്റെ തലേദിവസം അണിയറക്കാര്‍ പുറത്തുവിട്ടിരുന്നു. ഇപ്പോഴിതാ ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്ന ബോളിവുഡ് താരം സെയ്ഫ് അലി ഖാന്റെ ഫസ്റ്റ് ലുക്കാണ് പുറത്തുവന്നിരിക്കുന്നത്. ഇരുണ്ട പോസ്റ്ററില്‍ പശ്ചാത്തലത്തില്‍ മലകളും മുന്‍ഭാഗത്ത് കടലും കാണാം. ചുരുളന്‍ മുടിയുമായാണ് സെയ്ഫ് പ്രത്യക്ഷപ്പെടുന്നത്. തിരമാലകള്‍ക്കിടയില്‍ കരയില്‍ നില്‍ക്കുന്ന ജൂനിയര്‍ എന്‍ടിആര്‍ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിന്റെ അതേ മൂഡാണ് സെയ്ഫിന്റെ ഫസ്റ്റലുക്കിനും. ചിത്രത്തില്‍ ജൂനിയര്‍ എന്‍ടിആറിന്റെ പ്രതിനായകനായി സെയ്ഫ് എത്തുന്നുവെന്നാണ് വിവരം. ഭൈര എന്നാ എന്നാണ് ഈ ക്യാരക്ടറിന്റെ പേര്. 2024 ഏപ്രില്‍ അഞ്ചിനാണ് റിലീസ് ചെയ്യുക. ജാന്‍വി കപൂറാണ് ചിത്രത്തിലെ നായിക. രമ്യകൃഷ്ണനും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.