ചൈനയില്‍ ടെസ്ലക്കും ബിവൈഡിക്കും എതിരാളിയായി പുതിയ ഇലക്ട്രിക് എസ്‌യുവി അവതരിപ്പിച്ച് സായിക്- ജിഎം -വൂളിങ് കൂട്ടുകെട്ട്. സ്റ്റാര്‍ലൈറ്റ് എസ് എന്നു പേരിട്ടിരിക്കുന്ന പുതിയ ഇലക്ട്രിക്ക് എസ്യുവിയുടെ ടീസര്‍ ഇമേജുകള്‍ പുറത്തുവന്നിട്ടുണ്ട്. ടെസ്ലയുടെ മോഡല്‍ വൈക്കും ബിവൈഡിയുടെ സോങ് പ്ലസിനും എതിരാളിയായിരിക്കും സ്റ്റാര്‍ലൈറ്റ് എസ്. 2002ലാണ് സായിക്ക്-ജിഎം-വൂളിങ് കൂട്ടായ്മ ആരംഭിക്കുന്നത്. വൂളിങ് സില്‍വര്‍ ലേബലില്‍ പുറത്തിറക്കുന്ന രണ്ടാമത്തെ മോഡലാണ് സ്റ്റാര്‍ലൈറ്റ് എസ് എന്ന ഇലക്ട്രിക് എസ്യുവി. കോംപാക്ട് എസ് യു വിയായാണ് സ്റ്റാര്‍ലൈറ്റ് എസ് പുറത്തിറക്കിയിരിക്കുന്നത്. 4,745 എംഎം നീളവും 1,890 എംഎം വീതിയും 1,690 എംഎം ഉയരവുമുള്ള വാഹനമാണിത്. ബിവൈഡിയുടെ സോങ് പ്ലസ്(4,775 എംഎം നീളം, 1,890എംഎം വീതി, 1,690 എംഎം ഉയരം), സോങ് പ്ലസ് ഡിഎം-ഐ(പിഎച്ച്ഇവി) മോഡലുകളുടെ വില 23,900 ഡോളര്‍ മുതലും ഇവി മോഡലിന്റെ വില 25,300 ഡോളര്‍ മുതലുമാണ് ആരംഭിക്കുന്നത്. മറ്റൊരു എതിരാളിയായ ടെസ്ലയുടെ മോഡല്‍ വൈയുടെ വില 35,500 ഡോളര്‍ മുതലാണ് ആരംഭിക്കുന്നത്. 4,751 എംഎം നീളവും 1,978 എംഎം വീതിയും 1,624 എംഎം ഉയരവുമുള്ള വാഹനമാണിത്. 201എച്ച്പി കരുത്ത് പുറത്തെടുക്കുന്ന സ്റ്റാര്‍ലൈറ്റ് എസ് ഇവിയില്‍ 250 കിലോവാട്ട് മോട്ടോറാണുള്ളത്.