‘പ്രേമം’ എന്ന നിവിന്‍ പോളി ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ താരമാണ് സായ് പല്ലവി. പ്രേമത്തിലെ മലര്‍ എന്ന കഥാപാത്രത്തെ പ്രേക്ഷകര്‍ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചത്. സായ് പല്ലവിയുടെ കരിയറില്‍ വഴിത്തിരിവായ കഥാപാത്രവും ‘മലര്‍ മിസ്’ തന്നെ ആയിരുന്നു. പ്രേമത്തിന്റെ വന്‍ വിജയമായിത്തിന് ശേഷം താരം തമിഴിലും തെലുങ്കിലും ഒക്കെ തന്റെ പ്രതിഭ തെളിയിച്ചു. ഇപ്പോഴിതാ അങ്ങ് ബോളിവുഡില്‍ വരെ എത്തി നില്‍ക്കുകയാണ് സായ് പല്ലവി. സിനിമയുടെ ചിത്രീകരണം ജപ്പാനില്‍ ആരംഭിച്ചു. സിദ്ധാര്‍ത്ഥ് പി.മല്‍ഹോത്ര സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ജപ്പാനിലെ പ്രസിദ്ധമായ സപ്പാറോ സ്നോ ഫെസ്റ്റിവല്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇവിടെ നിന്നുള്ള ഇരുവരുടേയും ചിത്രങ്ങള്‍ സമൂഹമാദ്ധ്യമങ്ങളില്‍ വൈറലാണ്. ആമിര്‍ ഖാന്റെ മകന്‍ ജുനൈദ് ഖാനാണ് സായ് പല്ലവിയുടെ നായകനായി എത്തുന്നത്. ആമിര്‍ ഖാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആമിര്‍ ഖാനാണ് നിര്‍മ്മാണം. ആദിത്യ ചോപ്രയുടെ മഹാരാജാ എന്ന ചിത്രത്തിലൂടെയാണ് ജുനൈദ് ഖാന്റെ അരങ്ങേറ്റം. ജുനൈദിന്റെ രണ്ടാമത്തെ ചിത്രമാണിത്.