പ്രഭാസ് നായകനായി എത്തിയ പുതിയ ചിത്രം സലാര്‍ വമ്പന്‍ ഹിറ്റിലേക്ക് കുതിക്കുകയാണ്. കെജിഎഫ് എന്ന വമ്പന്‍ ഹിറ്റിന്റെ സംവിധായകന്‍ പ്രശാന്ത് നീലിനൊപ്പം പ്രഭാസ് എത്തിയപ്പോഴുള്ള പ്രതീക്ഷകള്‍ ശരിവയ്ക്കുകയാണ് സലാറിന്റെ വിജയം. പ്രഭാസിന്റെ സലാറിന്റെ ബോക്‌സ് ഓഫീസ് കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുകയാണ്. പ്രഭാസിന്റെ സലാര്‍ ആഗോളതലത്തില്‍ 625 കോടി രൂപയില്‍ അധികം നേടിയിട്ടുണ്ട് എന്നാണ് ബോക്‌സ് ഓഫീസ് റിപ്പോര്‍ട്ട്. ബംഗ്ലൂരു സിറ്റിയിലെ ഒരു റെക്കോര്‍ഡില്‍ ചിത്രം രണ്ടാം സ്ഥാനത്താണെന്നും അടുത്തിടെ റിപ്പോര്‍ട്ടുണ്ടായിരുന്നു. കന്നഡയില്‍ നിന്നുള്ള കെജിഎഫ് രണ്ടാണ് ഷോകളുടെ എണ്ണത്തില്‍ ബംഗ്ലൂരു സിറ്റിയില്‍ ഒന്നാം സ്ഥാനത്ത് ഒരാഴ്ചത്തെ കണക്കില്‍ ഉള്ളത്. രാജമൗലിയുടെ ആര്‍ആര്‍ആറിന്റെ എട്ട് ദിവസത്തെ ഷോകളുടെ റെക്കോര്‍ഡ് മറികടന്നാണ് സലാര്‍ രണ്ടാമത് എത്തിയിരിക്കുന്നത്. എന്തായാലും സലാര്‍ വമ്പ് ഹിറ്റ് ചിത്രമായി മാറിയിരിക്കുന്നു എന്നതിന്റെ തെളിവുകളാണ് പുതിയ റെക്കോര്‍ഡുകള്‍. മാസ് അപ്പീലുള്ള നായക കഥാപാത്രമായിട്ടാണ് ചിത്രത്തില്‍ പ്രഭാസ് വേഷമിട്ടിരിക്കുന്നത്. സലാര്‍ നായകന്‍ പ്രഭാസ് ആക്ഷന്‍ രംഗങ്ങളില്‍ മികച്ച പ്രകടനമാണ് നടത്തിയിരിക്കുന്നത്. നായകന്റെ അടുത്ത സുഹൃത്തായി സലാര്‍ സിനിമയില്‍ മലയാളത്തിന്റെ പ്രിയ നടന്‍ പൃഥ്വിരാജും വേഷമിട്ടിരിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്.