ദേശീയപാതാ വികസനം പൂർണ്ണമായും മോഡി സർക്കാരാണ് ചെയ്യന്നത്. ഇക്കാര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മും സംസ്ഥാനത്തെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് കേന്ദ്ര സഹമന്ത്രി വി മുരളീധരൻ പറഞ്ഞു. ഇതിന് മറുപടിയായി പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസും ജോണ്‍ ബ്രിട്ടാസ് എംപിയും രംഗത്തെത്തി.വിവാദം ഉണ്ടാക്കാനല്ല വികസനം ഉണ്ടാക്കാനാണ് ശ്രമിക്കേണ്ടതെന്ന് മുഹമ്മദ് റിയാസ് പറഞ്ഞപ്പോൾ കേരളത്തിന്‍റെ ഒരു വികസന പരിപാടിക്കും വേണ്ടി സംസാരിക്കുന്നയാളല്ല കേന്ദ്രമന്ത്രി വി മുരളീധരനെന്നായിരുന്നു സിപിഎം രാജ്യസഭാംഗം ജോൺ ബ്രിട്ടാസ് എംപിയുടെ പ്രതികരണം.
തൊട്ടു പിന്നാലെ ബി ജെ പി മുൻ വക്താവ് സന്ദീപ് വാര്യരുടെ പ്രതികരണം ഫേസ്ബുക്കിൽ എത്തി.25 ശതമാനം ഭൂമി വില നൽകാമെന്ന് സമ്മതിച്ച ശേഷം ” ഖജനാവിൽ പൂച്ച പെറ്റു കിടക്കുന്നതിനാൽ അതിന് കഴിയില്ല ” എന്നറിയിച്ച മുഖ്യമന്ത്രിക്ക് അഭിവാദ്യങ്ങൾ .കിലോമീറ്ററിന് നൂറു കോടി ചിലവാക്കി നടത്തുന്ന ദേശീയപാത വികസനവും പുതിയ ഹൈവേ നിർമ്മാണങ്ങളും എല്ലാം പൂർണമായും നരേന്ദ്ര മോദി സർക്കാരാണ് ചെയ്യുന്നത് . ക്രെഡിറ്റ് അടിച്ചെടുക്കാൻ ഫ്ളക്സ് ബോർഡ് കൊണ്ട് മുഖ്യമന്ത്രിയും മരുമകനും ഈ വഴി വരരുത് .