6 41

ബാക്കി വന്ന ചോറ് ഫ്രിഡ്ജില്‍ സൂക്ഷിച്ച ശേഷം അടുത്ത ദിവസം ഉപയോഗിക്കുന്ന ശീലമുണ്ടോ? ചില സാധനങ്ങള്‍ ഫ്രിഡ്ജില്‍ വെച്ചാല്‍ അതിന്റെ പോഷകഗുണങ്ങള്‍ നഷ്ടമാകുമെന്നാണ് പൊതുധാരണ എന്നാല്‍ ചോറിന്റെ കാര്യം തിരിച്ചാണ്. അതതു ദിവസം പാകം ചെയ്ത ചോറിനെക്കാള്‍ ഗുണമുണ്ടത്രേ. ഒരു രാത്രി മുഴുവന്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കുന്ന ചോറില്‍ അടങ്ങിയിട്ടുള്ള അന്നജത്തിന് രൂപാന്തരം സംഭവിക്കും. അങ്ങനെ അത് കൂടുതല്‍ ആരോഗ്യപ്രദമായി മാറുമെന്നാണ് ആരോഗ്യവിദഗ്ധരുടെ വിലയിരുത്തല്‍. മാത്രമല്ല, ഫ്രിഡ്ജില്‍ സൂക്ഷിക്കുന്ന ചോറിന് ഗ്ലൈസിമിക് സൂചിക കുറവായിരിക്കും. അതിനാല്‍ പ്രമേഹ രോഗികള്‍ക്കും ഗുണകരമാണ്. 12 മുതല്‍ 24 മണിക്കൂര്‍ വരെ ഫ്രിഡ്ജില്‍ സൂക്ഷിക്കുന്ന ചോറില്‍ ഗ്ലൂക്കോസിന്റെ അളവ് നന്നായി കുറയും. അത് റെസിസ്റ്റന്റ് സ്റ്റാര്‍ച്ച് ആയി മാറും. ഫൈബറുകളുടെ അതേ ഗുണമാണ് അത്തരം ചോറിനുണ്ടാവുകയെന്ന് വിദഗ്ധര്‍ പറയുന്നു. കുടലിന്റെ ആരോഗ്യത്തിന് സഹായകമായ ബാക്ടീരിയകളും അടങ്ങിയതിനാല്‍ വന്‍കുടല്‍ അര്‍ബുദം പോലുള്ള രോഗങ്ങളെ തടയാനും സഹായിക്കുന്നു. ഫ്രിഡ്ജില്‍ വെച്ച ചോറ് ദഹിക്കാനും എളുപ്പമാണ്. കാരണം വളരെ കുറഞ്ഞ കലോറിയായിരിക്കും അതിലുണ്ടാവുക. ഫ്രിഡ്ജില്‍ വെച്ച ചോറ് വീണ്ടും തിളപ്പിച്ചു കഴിക്കുന്നതും നല്ലതാണ്.

 

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *