കോര്‍പ്പറേറ്റ് കമ്പനികള്‍ സാമൂഹിക സേവനത്തിനായി ചെലവഴിക്കേണ്ട തുകയായ സി.എസ്.ആര് ഫണ്ടില്‍ മുന്നില്‍ റിലയന്‍സ്. ബര്‍ഗണ്ടി പ്രൈവറ്റ് ഹുറൂണ്‍ ഇന്ത്യ 500 ലിസ്റ്റിലാണ് മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ സാമൂഹിക ഉത്തരവാദിത്ത ഫണ്ട് ചെലവഴിക്കുന്ന കമ്പനിയെന്ന് റിപ്പോര്‍ട്ട് ഉള്ളത്. എച്ച്.ഡി.എഫ്.സി ബാങ്ക്, ടാറ്റ കണ്‍സള്‍ട്ടന്‍സി, ടാറ്റ സ്റ്റീല്‍ തുടങ്ങിയ കമ്പനികളാണ് റിലയന്‍സിന് പിന്നില്‍ ഇടംപിടിച്ചത്. ഇന്ത്യയിലെ കമ്പനികള്‍ 8,753 കോടി രൂപയാണ് സി.എസ്.ആര് ഫണ്ടായി ചെലവഴിച്ചത്. കഴിഞ്ഞ വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ 4 ശതമാനം കുറവാണിത്. റിലയന്‍സ് ഇന്‍ഡസ്ട്രീസ് 813 കോടി, എച്ച്.ഡി.എഫ്.സി ബാങ്ക് 736 കോടി, ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസ് 727 കോടി, ടാറ്റ സ്റ്റീല്‍ 406 കോടി, ഐ.ടി.സി 355 കോടി എന്നിങ്ങനെയാണ് കമ്പനികള്‍ ചെലവഴിച്ച സി.എസ്.ആര് ഫണ്ട്. ആക്സിസ് ബാങ്ക്, ബുര്ഗാണ്ടി പ്രൈവറ്റ്, ഹാരുണ്‍ ഇന്ത്യ എന്നിവര്‍ സംയുക്തമായാണ് ലിസ്റ്റ് പുറത്തിറക്കിയത്.