സംസ്ഥാനത്ത് സ്വര്‍ണവില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയില്‍. കഴിഞ്ഞ മൂന്ന് ദിവസമായി വില കുറയുന്ന സ്വര്‍ണവില ഇന്ന് 43,600ലേക്ക് എത്തി. പവന് 160 രൂപയാണ് ഇന്ന് കുറഞ്ഞത്. മൂന്ന് ദിവസത്തിനിടെ സ്വര്‍ണവിലയില്‍ 480 രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയത്. ഗ്രാമിന് 20 രൂപയാണ് കുറഞ്ഞത്. 5450 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. രണ്ടിന് രേഖപ്പെടുത്തിയ 44,800 രൂപയാണ് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന സ്വര്‍ണവില. ഈ മാസം ഒന്നിന് 44,560 രൂപയായിരുന്നു സ്വര്‍ണവില. മൂന്നാഴ്ചക്കിടെ ആയിരം രൂപയാണ് കുറഞ്ഞത്. 18 കാരറ്റ് സ്വര്‍ണ വിലയിലും ഇന്ന് കുറവുണ്ടായി. 18 കാരറ്റിന് ഇന്ന് 15 രൂപ കുറഞ്ഞ് 4,528 രൂപയായി. സ്വര്‍ണം ലോക വിപണിയില്‍ ഔണ്‍സിന് 1,933 ഡോളറിലേക്കു താണു. ഇന്നലെ 1936 ഡോളര്‍ നിലവാരത്തിലായിരുന്നു. 22 കാരറ്റ് സ്വര്‍ണത്തിന് ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന നിരക്ക് മെയ് അഞ്ചിന് രേഖപ്പെടുത്തിയതായിരുന്നു. അന്ന് ഗ്രാമിന് 5,720 രൂപയും പവന് 45,760 രൂപയുമായിരുന്നു. വെള്ളി വില ഇന്നും കുറഞ്ഞു. സാധാരണ വെള്ളി വില ഗ്രാമിന് ഒരു രൂപ കുറഞ്ഞ് 77 രൂപയിലെത്തി. ഹോള്‍മാര്‍ക്ക്ഡ് വെള്ളി വില 103 രൂപയില്‍ തുടരുന്നു.