പച്ച ചീരയെ അപേക്ഷിച്ച് ചുവന്ന ചീരയാണ് ആരോഗ്യഗുണത്തില്‍ സൂപ്പര്‍മാന്‍. കാര്യം രണ്ടും ചീരയാണെങ്കിലും നിറത്തിലും പോഷകഗുണത്തിലും ചില വ്യത്യാസങ്ങള്‍ ഉണ്ട്. അവയില്‍ അടങ്ങിയിട്ടുള്ള ഓക്‌സലേറ്റുകളുടെ അളവാണ് ഒരു പ്രധാന ഘടകം. പച്ച ചീരയില്‍ നിന്നും വ്യത്യസ്തമായി, ചുവന്ന ചീരയില്‍ ഓക്സലേറ്റുകളൊന്നുമില്ല. അതിനാല്‍, വൃക്കയില്‍ കല്ലു പോലുള്ള അവസ്ഥകള്‍ ഉള്ളവര്‍ക്ക് പച്ച ചീരയ്ക്ക് പകരം ചുവന്ന ചീര തിരഞ്ഞെടുക്കാം. വൈറ്റമിന്‍ എ, സി, ഇ എന്നിവ ചുവന്ന ചീരയില്‍ ധാരാളമുണ്ട്. ഗ്ലൈസെമിക് ഇന്‍ഡക്സ് കുറവായതിനാല്‍ രക്തത്തിലെ പഞ്ചസാരയുടെ അളവു കൂട്ടില്ല. ധാരാളം ഫൈബര്‍ അടങ്ങിയിട്ടുള്ളതിനാല്‍ രക്തത്തിലേക്കുള്ള ഗ്ലൂക്കോസിന്റെ അഗിരണം കുറയ്ക്കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുകയും ചെയ്യും. കൂടാതെ ചുവന്ന ചീര ഇരുമ്പിന്റെ കലവറയാണ്. ചുവന്ന രക്താണുക്കളുടെ നിര്‍മാണത്തിനും ഹീമോഗ്ലോബിന്റെ പ്രവര്‍ത്തനത്തിനും ഇത് വളരെ അത്യാവശ്യമാണ്. അതുകൊണ്ട് തന്നെ പ്രമേഹരോഗികള്‍ക്ക് ഇത് മികച്ചതാണ്. വിളര്‍ച്ച, ത്വക് രോഗങ്ങള്‍, നേത്ര രോഗങ്ങള്‍, ആസ്ത്മ, അതിസാരം, അസ്ഥിരോഗങ്ങള്‍, മഞ്ഞപിത്തം ഇവയ്ക്കെല്ലാം ചുവന്ന ചീര കഴിക്കുന്നത് രോഗാവസ്ഥ കുറയ്ക്കാന്‍ സഹായിക്കും. കുടലിലെ അള്‍സര്‍, സോറിയാസിസ് രോഗികള്‍ എന്നിവരില്‍ ചുവന്ന ചീര നല്ല ഫലം തരും. ആര്‍ത്തവരക്തനഷ്ടം മൂലമുള്ള ക്ഷീണം കുറയ്ക്കാന്‍ ചുവന്ന ചീര കറിയാക്കിയോ സമൂലം കഷായമാക്കിയോ കഴിക്കാം. തൊണ്ടയിലെ കുരുക്കള്‍ ശമിക്കാന്‍ ചുവപ്പന്‍ ചീരയിലകള്‍ ചേര്‍ത്ത് തിളപ്പിച്ചാറിയ വെള്ളം കവിള്‍ക്കൊള്ളാം. അമിതമായി വേവിക്കുന്നത് ചീരയുടെ ഗുണം കുറയ്ക്കും. സൂപ്പുകളില്‍ ചീരയിലകള്‍ക്ക് അവസാനം ചേര്‍ക്കുന്നതാണ് നല്ലത്. ചീര അടച്ചുവെച്ച് പാകം ചെയ്യുന്നത് പോഷകനഷ്ടം കുറയ്ക്കും.