കൊക്കകോളയുമായി സഹകരിച്ച് റിയല്‍മി അവതരിപ്പിക്കുന്ന റിയല്‍മി 10 പ്രോ കൊക്കകോള എഡിഷന് ഇന്ത്യയില്‍ റിലീസ് ചെയ്തു. രൂപകല്‍പ്പന റിയല്‍മി 10 പ്രോയുടേതിന് സമാനമാണെങ്കിലും ക്രോപ്പ് ചെയ്ത കൊക്കകോള ലോഗോയും ചേസിസില്‍ മാറ്റ് ഇമിറ്റേഷന്‍ മെറ്റല്‍ പ്രോസസ്സും ക്യാമറകള്‍ക്ക് ചുറ്റും ചുവന്ന കളറിലുള്ള റിങ്ങും ചേര്‍ത്തുകൊണ്ട് മനോഹരമാക്കിയിട്ടുണ്ട്. ഫോണിന്റെ യൂസര്‍ ഇന്റര്‍ഫേസിലും കാര്യമായ മാറ്റം കൊണ്ടുവന്നിട്ടുണ്ട്. കൊക്കകോള തീമിലുള്ള ആപ്പ് ഐക്കണുകള്‍, ലോക്ക് സ്ക്രീന്‍, വാള്‍പേപ്പറുകള്‍, ഒപ്പം ക്ലാസിക് കൊക്കകോള റിംഗ്ടോണും ബബ്ലി നോട്ടിഫിക്കേഷന്‍ തീമും ചേര്‍ത്തിട്ടുണ്ട്. ക്യാമറ ആപ്പിള്‍ ചേര്‍ത്ത ഫില്‍ട്ടറും അതോടൊപ്പം, കുപ്പി തുറക്കുന്ന ഷട്ടര്‍ സൗണ്ടും നിങ്ങള്‍ക്ക് ആസ്വദിക്കാം. ഈ പുതിയ ലിമിറ്റഡ് എഡിഷന് ഫോണില്‍ കൊക്കകോള – ഇന്‍സ്പയേര്‍ഡ് സ്റ്റിക്കറുകള്‍, റിയല്മിയോ കൊക്കകോള ഫിഗര്‍, കലക്ടേര്‍സ് കാര്‍ഡ്, കൊക്കകോള ബോട്ടില്‍ ക്യാപ് ആകൃതിയിലുള്ള സിം ഇജക്ഷന് പിന് എന്നിവയടങ്ങുന്ന സ്പെഷ്യല്‍ എഡിഷന് ഡീലക്സ് ബോക്സിലാണ് ഫോണ്‍ ലഭിക്കുക. 6.72 ഇഞ്ചുള്ള ഫ്ളാറ്റ് എഡ്ജ് ഡിസ്പ്ലേയാണ് റിയല്‍മി 10 പ്രോയ്ക്ക്. 8 ജിബി വരെ റാമും 128 ജിബി സ്റ്റോറേജുമുള്ള ഫോണിന് കരുത്തേകുന്നത് സ്നാപ്ഡ്രാഗണ്‍ 695 സോക് ആണ്. 5,000എംഎഎച്ച് ബാറ്ററി ചാര്‍ജ് ചെയ്യാന്‍ 33വാട്ട് ഫാസ്റ്റ് ചാര്‍ജിംഗ് പിന്തുണയുമുണ്ട്. ഹൈപ്പര്സ്പേസ് ഗോള്‍ഡ്, ഡാര്‍ക്ക് മാറ്റര്‍, നെബുല ബ്ലൂ നിറങ്ങളിലാണ് ഫോണ്‍ ലോഞ്ച് ചെയ്തത്. 20,999 രൂപയാണ് വില, ഫെബ്രുവരി 14 മുതല്‍ ഫ്ലിപ്കാര്‍ട്ട് വഴിയും കമ്പനിയുടെ വെബ്സൈറ്റ് വഴിയും വാങ്ങാം.