ബാങ്കിലെ ബള്‍ക്ക് ഡെപ്പോസിറ്റ് പരിധി ഉയര്‍ത്തി റിസര്‍വ് ബാങ്ക്. നിലവില്‍ രണ്ടു കോടിയോ അതില്‍ കൂടുതലോ തുക ഒറ്റത്തവണയായി ഫിക്സഡ് ഡെപ്പോസിറ്റ് ആയി നിക്ഷേപിച്ചാല്‍ ആണ് ബള്‍ക്ക് ഡെപ്പോസിറ്റ് ആയി കണക്കാക്കുന്നത്. ഈ പരിധിയാണ് ഉയര്‍ത്തിയത്. ആര്‍ബിഐയുടെ പുതിയ പ്രഖ്യാപനം അനുസരിച്ച് മൂന്ന് കോടിയോ അതില്‍ കൂടുതലോ വരുന്ന തുകയാണ് ബള്‍ക്ക് ഡെപ്പോസിറ്റ് ആയി കണക്കാക്കുക. ഇതില്‍ താഴെ വരുന്ന തുക ബള്‍ക്ക് ഡെപ്പോസിറ്റ് ആയി കണക്കാക്കില്ല. മൂന്ന് കോടിയില്‍ താഴെയുള്ള നിക്ഷേപത്തിനെ ചില്ലറ നിക്ഷേപമായാണ് പരിഗണിക്കുക. അതായത് റീട്ടെയില്‍ നിക്ഷേപത്തിന് പലിശനിരക്ക് കുറവായിരിക്കും. സാധാരണ നിക്ഷേപങ്ങളെ അപേക്ഷിച്ച് ബള്‍ക്ക് ഡെപ്പോസിറ്റിന് പലിശനിരക്ക് കൂടുതലായിരിക്കും എന്നതാണ് ആകര്‍ഷണം. നിലവില്‍ രണ്ടു കോടിക്കും മൂന്ന് കോടിക്കും ഇടയില്‍ ബള്‍ക്ക് ഡെപ്പോസിറ്റ് ആയി നിക്ഷേപിച്ചവര്‍ക്ക് തുടര്‍ന്നും ഈ ആനുകൂല്യം ലഭിക്കില്ല. മൂന്ന് കോടിയോ അതില്‍ കൂടുതലോ തുക ഒറ്റത്തവണയായി എഫ്ഡി നിക്ഷേപമായി ഇട്ടവര്‍ക്ക് മാത്രമായിരിക്കും ഉയര്‍ന്ന പലിശനിരക്ക് ലഭിക്കുക.