ഇന്ത്യയിലെ ഏറ്റവും വിശ്വാസ്യതയാര്‍ന്ന ആഭരണ ബ്രാന്‍ഡുകളിലൊന്നായ കല്യാണ്‍ ജൂവലേഴ്സിന്റെ ദക്ഷിണേന്ത്യയിലെ ബ്രാന്‍ഡ് അംബാസിഡറായി രശ്മിക മന്ദാനയെ നിയമിച്ചു. കല്യാണ്‍ ജൂവലേഴ്സിന്റെ ലൈഫ്സ്റ്റൈല്‍ വിഭാഗത്തെയാകും രശ്മിക പ്രതിനിധാനം ചെയ്യുക. കല്യാണിന്റെ ആഗോള ബ്രാന്‍ഡ് അംബാസിഡറായ അമിതാഭ് ബച്ചന്, ദേശീയ ബ്രാന്‍ഡ് അംബാസിഡറായ കത്രീന കൈഫ്, ആന്ധ്രാ, തെലങ്കാന എന്നിവിടങ്ങളെ പ്രതിനിധീകരിക്കുന്ന നാഗാര്‍ജുന, തമിഴ്നാട് ബ്രാന്‍ഡ് അംബാസിഡറായ പ്രഭു, കര്‍ണാടകയിലെ ശിവരാജ് കുമാര്‍, കേരള ബ്രാന്‍ഡ് അംബാസിഡറായ കല്യാണി പ്രിയദര്ശന് എന്നീ പ്രശസ്ത താരങ്ങള്‍ക്കൊപ്പം രശ്മിക കൂടി ഇനി കല്യാണിനായി അണിനിരക്കും. ദക്ഷിണേന്ത്യന്‍ വിപണികളിലേയ്ക്ക് ബ്രാന്‍ഡ് അംബാസിഡറായി രശ്മിക മന്ദാനയെ ഉള്‍പ്പെടുത്തുന്നതില്‍ ഏറെ സന്തോഷമുണ്ടെന്ന് കല്യാണ്‍ ജൂവലേഴ്സ് മാനേജിംഗ് ഡയറക്ടര്‍ ടി.എസ്. കല്യാണരാമന് പറഞ്ഞു. കല്യാണ്‍ ജൂവലേഴ്സിലെ ആഭരണങ്ങളുടെ വൈശിഷ്ട്യമാര്‍ന്ന രൂപകല്‍പ്പനകളും കരവിരുതും എല്ലായ്പ്പോഴും മോഹിപ്പിക്കുന്നതായിരുന്നുവെന്നും കല്യാണ്‍ ജൂവലേഴ്സുമൊത്തുള്ള മികവിലേയ്ക്കുള്ള യാത്രയ്ക്കായി കാത്തിരിക്കുന്നുവെന്നും രശ്മിക പറഞ്ഞു.