ബോബി- സഞ്ജയ് കഥയെഴുതി സൂരജ് വര്‍മ്മ സംവിധാനം നിര്‍വഹിച്ച ‘കൊള്ള’ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ജൂണ്‍ 9ന് ചിത്രം തിയറ്ററുകളില്‍ എത്തും. രണ്ടു പെണ്‍കുട്ടികളെ കേന്ദ്രകഥാപാത്രമാക്കി ത്രില്ലര്‍ സ്വഭാവത്തില്‍ ആണ് ചിത്രം ഒരുക്കിയിരിക്കുന്നത്. രജീഷ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കെ.വി. രജീഷ് നിര്‍മിക്കുന്ന ചിത്രത്തില്‍ രജിഷ വിജയന്‍, പ്രിയാ വാര്യര്‍, വിനയ് ഫോര്‍ട്ട് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഏറെ ദുരൂഹത ഉളവാക്കുന്ന ട്രെയിലറാണ് അണിയറ പ്രവര്‍ത്തകര്‍ റിലീസ് ചെയ്തിരിക്കുന്നത്. ഒരു കെട്ടിടത്തിലുണ്ടാകുന്ന മോഷണവും അതുമായി ബന്ധപ്പെട്ടുള്ള കേസന്വേഷണവുമാണ് പ്രമേയം. ഡോക്ടര്‍മാരായ ജാസിം ജലാലും നെല്‍സണ്‍ ജോസഫും ചേര്‍ന്നാണ് തിരക്കഥ രചിച്ചത്. ലച്ചു രജീഷ് സഹനിര്‍മാതാവാണ്. അലന്‍സിയര്‍, പ്രശാന്ത് അലക്‌സാണ്ടര്‍, ജിയോ ബേബി, ഷെബിന്‍ ബെന്‍സന്‍, പ്രേം പ്രകാശ് തുടങ്ങിയവരാണ് പ്രധാന വേഷങ്ങളില്‍.