പള്‍സറിന്റെ പുതിയ മോഡല്‍ വിപണിയിലെത്തിച്ച് ബജാജ്. 373 സിസി എന്‍ജിനും കളര്‍ എല്‍സിഡി ഡിസ്പ്ലേയുമായി എത്തിയ പള്‍സര്‍ എന്‍എസ് 400 ഇസഡിന്റെ എക്‌സ്‌ഷോറൂം വില 1.85 ലക്ഷം രൂപയാണ്. ജൂണ്‍ ആദ്യവാരം പള്‍സര്‍ എന്‍എസ് 400 ഇസഡ് ഉടമകളുടെ കൈവശമെത്തും. ബജാജ് ഡോമിനാര്‍ 400നേക്കാള്‍ 46,000 രൂപ കുറവാണ് പുതിയ പള്‍സറിന്. ഡോമിനാറിന്റെ അതേ ലിക്വിഡ് കൂള്‍ഡ്, 373 സിസി, സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനാണ് ബജാജ് പള്‍സര്‍ എന്‍എസ് 400 ഇസഡിന് നല്‍കിയിരിക്കുന്നത്. 8,800 ആര്‍പിഎമ്മില്‍ 40എച്ച്പി കരുത്തും 6,500 ആര്‍പിഎമ്മില്‍ പരമാവധി 35എന്‍എം ടോര്‍ക്കും പുറത്തെടുക്കും. ഉയര്‍ന്ന വേഗം മണിക്കൂറില്‍ 154 കി.മീ. സ്ലിപ് ആന്റ് അസിസ്റ്റ് ക്ലച്ചും 6 സ്പീഡ് ഗിയര്‍ബോക്സുമാണുള്ളത്. റൈഡ് ബൈ വയര്‍ ടെക്നോളജിയും ഈ പള്‍സറില്‍ ബജാജ് നല്‍കിയിട്ടുണ്ട്. ഇന്‍ട്രൊഡക്ടറി ഓഫറായാണ് 1.85 ലക്ഷത്തിന് ബജാജ് പള്‍സര്‍ എന്‍എസ് 400 ഇസഡ് എത്തുന്നത്. സ്പോര്‍ട്, റോഡ്, റെയിന്‍, ഓഫ് റോഡ് എന്നിങ്ങനെ നാലു റൈഡിങ് മോഡുകള്‍. മൂന്നു ലെവല്‍ ട്രാക്ഷന്‍ കണ്‍ട്രോള്‍. ഓഫ് റോഡ് മോഡില്‍ ഡ്യുവല്‍ ചാനല്‍ എബിഎസ്. എല്‍സിഡി ഡാഷ് ബോര്‍ഡ് വഴിയാണ് റൈഡിങ് മോഡ് ഉള്‍പ്പടെയുള്ളവ നിയന്ത്രിക്കുക. ഗ്ലോസി റേസിങ് റെഡ്, ബ്രൂക്ലിന്‍ ബ്ലാക്ക്, പേള്‍ മെറ്റാലിക് വൈറ്റ്, പ്യൂറ്റര്‍ ഗ്രേ എന്നിങ്ങനെ നാലു വ്യത്യസ്ത നിറങ്ങളില്‍ എന്‍എസ് 400 ഇസഡ് എത്തുന്നു.