സുരാജ് വെഞ്ഞാറമൂട് നായകനായി എത്തിയ ഏറ്റവും പുതിയ ചലച്ചിത്രം ചിത്രം ‘എക്‌സ്ട്രാ ഡീസന്റ്’ എന്ന ചിത്രത്തിലെ സൈക്കോ എന്ന ഗാനം റിലീസ് ചെയ്തു. അങ്കിത് മേനോന്‍ ഈണമിട്ട ഗാനം ആലപിചിരിക്കുന്നത് മെല്‍വിന്‍ ആണ്. സുരാജ് വെഞ്ഞാറമൂടിന്റെ ഗംഭീര ഡാന്‍സും ഗാനരംഗത്ത് കാണാം. നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിലെ ടൈറ്റില്‍ സോങ്ങ് നരഭോജി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ക്രിസ്മസ് റിലീസായി ഡിസംബര്‍ 20ന് ആയിരുന്നു എക്‌സ്ട്രാ ഡീസന്റ് റിലീസ് ചെയ്തത്. ലിസ്റ്റിന്‍ സ്റ്റീഫന്റെ മാജിക് ഫ്രെയിംസും സുരാജ് വെഞ്ഞാറമ്മൂടിന്റെ വിലാസിനി സിനിമാസും ചേര്‍ന്നാണ് ഇ ഡി -എക്‌സ്ട്രാ ഡീസന്റിന്റെ നിര്‍മ്മാണം. വിനയപ്രസാദ്, റാഫി, സുധീര്‍ കരമന, ദില്‍ന പ്രശാന്ത്, അലക്സാണ്ടര്‍, ഷാജു ശ്രീധര്‍, സജിന്‍ ചെറുകയില്‍, വിനീത് തട്ടില്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.