നവാഗതനായ സാന്ദീപ് സംവിധാനം ചെയ്യുന്ന ‘അച്ഛനൊരു വാഴ വെച്ചു’ എന്ന സിനിമയുടെ പ്രൊമോ ഗാനം ശ്രദ്ധ നേടുന്നു. ഈ ഓണക്കാലത്ത് റിലീസിനൊരുങ്ങുന്ന ചിത്രത്തിന് ഓണം ഫീലിലുള്ള പ്രൊമോ ഗാനമാണ് ഒരുക്കിയിരിക്കുന്നത്. ‘അമ്പലപ്പൊയ്കയില്‍ പോവാം അന്തിയാവട്ടെ’ എന്ന ഗാനം പ്രണയാതുരമായ ഓണക്കാലത്തിലേക്കാണ് പ്രേക്ഷകരെ കൊണ്ടു പോകുന്നത്. അശ്വിന്‍ ജി.ആര്‍ സംഗീതം നല്‍കിയിരിക്കുന്ന ഗാനത്തിന് വരികളൊരുക്കിയിരിക്കുന്നത് മനു ഗോപാലാണ്. ദിജില്‍.കെ.ഗോപിയാണ് ആലാപനം. മൂന്നരലക്ഷത്തോളം കാഴ്ചക്കാരുമായി മുന്നേറുന്ന ഗാനത്തിന് മികച്ച പ്രതികരണങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ നിന്നു ലഭിക്കുന്നത്. സിനിമയുടെ കഥ, തിരക്കഥ, സംഭാഷണം നിര്‍വഹിച്ചിരിക്കുന്നത് മനു ഗോപാലാണ്. പി.സുകുമാറാണ് ക്യാമറ. നിരഞ്ജ് രാജു, എ.വി അനൂപ്, ആത്മീയ, ശാന്തി കൃഷ്ണ, മുകേഷ്, ജോണി ആന്റണി, ധ്യാന്‍ ശ്രീനിവാസന്‍ തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം ഓണത്തിന് തിയറ്ററുകളിലെത്തും.