മലയാളികളുടെ പ്രിയപ്പെട്ട തിരക്കഥാകൃത്ത് എസ് എന്‍ സ്വാമി ആദ്യമായി സംവിധാനം ചെയ്യുന്ന ‘സീക്രട്ടി’ലെ പ്രൊമോ സോംഗ് എത്തി. ചിത്രം തിയറ്ററുകളിലേക്കെത്താന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെയാണ് ജേക്‌സ് ബിജോയ് സംഗീത സംവിധാനം നിര്‍വ്വഹിച്ച പ്രൊമോ സോംഗ് എത്തിയിരിക്കുന്നക്. ബിഗ് ബോസ് ടോപ് ഫൈവിലെത്തിയ ഋഷി എസ് കുമാറാണ് പ്രൊമോ ഗാനത്തിന് ചുവട് വച്ചിരിക്കുന്നത്. ചിത്രത്തിന്റേതായി റിലീസായ ഗാനങ്ങള്‍ക്കും ട്രെയിലറിനും ഗംഭീര പ്രതികരണമാണ് ലഭിച്ചത്. ലക്ഷ്മി പാര്‍വതി വിഷന്റെ ബാനറില്‍ രാജേന്ദ്ര പ്രസാദ് നിര്‍മ്മിച്ച സീക്രട്ടില്‍ ധ്യാന്‍ ശ്രീനിവാസന്‍, അപര്‍ണാ ദാസ്, ജേക്കബ് ഗ്രിഗറി, കലേഷ് രാമാനന്ദ്, ആര്‍ദ്രാ മോഹന്‍, രഞ്ജിത്ത്, രഞ്ജി പണിക്കര്‍, ജയകൃഷ്ണന്‍, സുരേഷ് കുമാര്‍, അഭിരാം രാധാകൃഷ്ണന്‍, മണിക്കുട്ടന്‍ എന്നിവരാണ് സീക്രട്ടിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എസ്.എന്‍ സ്വാമി കഥയും തിരക്കഥയും ഒരുക്കി സംവിധാനം നിര്‍വഹിക്കുന്ന സീക്രട്ടിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത് ജേക്‌സ് ബിജോയാണ്.