പൃഥ്വിരാജും, ആസിഫ് അലിയും, ഷാജി കൈലാസും ഒന്നിക്കുന്ന പുതിയ ചിത്രം കാപ്പയുടെ റിലീസ് തിയതി പ്രഖ്യാപിച്ചു. ക്രിസ്തുമസ് റിലീസായി ഡിസംബര്‍ 22നാണ് ചിത്രം തിയറ്ററുകളില്‍ എത്തുന്നത്. സരിഗമയും തിയറ്റര്‍ ഓഫ് ഡ്രീംസും ചേര്‍ന്ന് ചിത്രം തിയറ്ററുകളില്‍ എത്തിക്കുന്നത്. അപര്‍ണ ബാലമുരളിയാണ് ചിത്രത്തിലെ നായിക. ഇന്ദുഗോപന്റെ പ്രശസ്ത നോവലായ ശംഖുമുഖിയെ അടിസ്ഥാനപ്പെടുത്തിയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഇന്ദുഗോപന്‍ തന്നെയാണ് ചിത്രത്തിന്റെ രചനയും നിര്‍വഹിക്കുന്നത്. തിരുവനന്തപുരത്തെ ലോക്കല്‍ ഗുണ്ടകളുടെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രത്തിലെ പൃഥ്വിരാജിന്റെ ലുക്കും കൊട്ടമധു എന്ന കഥാപാത്രവും ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയകളില്‍ ശ്രദ്ധ നേടിയിരുന്നു. അന്ന ബെന്‍, ദിലീഷ് പോത്തന്‍, ജഗദീഷ്, നന്ദു എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.