പോപ്പുലർ ഫ്രണ്ടിന്റെ ഹർത്താൽ ദിനത്തിൽ പൊതുമുതൽ നശിപ്പിച്ച കേസിൽ നിരോധിത ഭീകര സംഘടനയായ പോപ്പുലർ ഫ്രണ്ടിനെതിരേയുള്ള , സർക്കാരിന്റ മെല്ലെപ്പോക്കിൽ കോടതിയുടെ വിമർശനം. പോപ്പുലർ ഫ്രണ്ടിന്റെ സ്വത്തു കണ്ടുകെട്ടൽ നടപടി ഇഴഞ്ഞു നീങ്ങുന്നതിനെതിരേയാണ് കോടതി രൂക്ഷമായ വിമർശനം ഉയർത്തിയത്. സ്വത്തുക്കൾ പിടിച്ചെടുക്കാൻ സർക്കാർ 6 മാസം സമയം വേണമെന്നാണ് കോടതിയിൽ ആവശ്യപ്പെട്ടത്. ഇത് കോടതിയെ ചൊടിപ്പിച്ചു.
കോടിക്കണക്കിനു രൂപയുടെ പൊതുമുതൽ നശിപ്പിക്കപ്പെട്ട സംഭവത്തിൽ ഇത്രയും അലംഭാവം പാടില്ലെന്നാണ് കോടതി പറഞ്ഞത്. ഹർത്താലിന്റെ മറവിൽ കോടിക്കണക്കിന് രൂപയുടെ പൊതുമുതൽ നശിപ്പിച്ചതു നിസ്സാരമായി കാണാനാവില്ലെന്ന് പറഞ്ഞ കോടതി, സ്വത്ത് കണ്ടെത്തൽ ഉൾപ്പെടെയുള്ള എല്ലാ നടപടികളും ജനുവരിക്കകം പൂർത്തിയാക്കണമെന്നും ആവശ്യപ്പെട്ടു. ഈ കേസ് അടുത്ത വെള്ളിയാഴ്ച പരിഗണിക്കുമെന്നും അന്ന് അഡിഷനൽ ചീഫ് സെക്രട്ടറി കോടതിയിൽ ഹാജരാകണമെന്നും പറഞ്ഞു.