സി-സീരീസ് ലൈനപ്പിലെ കമ്പനിയുടെ ഏറ്റവും പുതിയ മോഡലായി പോകോ സി50 ഇന്ത്യയില്‍ അവതരിപ്പിച്ചു. ഷഓമിയുടെ സബ് ബ്രാന്‍ഡിന്റെ പുതിയ എന്‍ട്രി ലെവല്‍ സ്മാര്‍ട് ഫോണിന് വാട്ടര്‍ ഡ്രോപ്പ്-സ്‌റ്റൈല്‍ നോച്ച് ഡിസ്പ്ലേയുണ്ട്. പോകോ സി50 യുടെ 2 ജിബി റാം + 32 ജിബി സ്റ്റോറേജ് വേരിയന്റിന്റെ വില 6,499 രൂപയാണ്. 3 ജിബി റാം + 32 ജിബി സ്റ്റോറേജ് പതിപ്പിന് 7,299 രൂപയുമാണ് വില. ഇത് കണ്‍ട്രി ഗ്രീന്‍, റോയല്‍ ബ്ലൂ കളര്‍ ഓപ്ഷനുകളിലാണ് വരുന്നത്. ഫ്‌ലിപ്കാര്‍ട്ടില്‍ ജനുവരി 10 മുതല്‍ വില്‍പന തുടങ്ങും. പ്രത്യേക ഓഫര്‍ പ്രകാരം അടിസ്ഥാന വേരിയന്റ് ഇപ്പോള്‍ 6,249 രൂപയ്ക്ക് ലഭിക്കും. 3 ജിബി റാം വേരിയന്റിന്റെ ഓഫര്‍ വില 6,999 രൂപയുമാണ്. സെല്‍ഫി ഷൂട്ടര്‍ സ്ഥാപിക്കാന്‍ ഡിസ്പ്ലേയില്‍ വാട്ടര്‍ഡ്രോപ്പ്-സ്‌റ്റൈല്‍ നോച്ച് ഉണ്ട്. 8 മെഗാപിക്‌സല്‍ പ്രൈമറി സെന്‍സര്‍ അടങ്ങുന്ന എഐ പിന്തുണയുള്ള ഡ്യുവല്‍ പിന്‍ ക്യാമറ യൂണിറ്റ് ആണ് പോകോ സി50 അവതരിപ്പിക്കുന്നത്. മുന്‍വശത്ത് 5 മെഗാപിക്‌സല്‍ സെന്‍സറും ഉണ്ട്. ഇത് 32 ജിബി ഓണ്‍ബോര്‍ഡ് സ്റ്റോറേജ് വാഗ്ദാനം ചെയ്യുന്നു. 5,000 എംഎഎച്ച് ആണ് ബാറ്ററി.