കേരളത്തില്‍ നിന്നും ഏറ്റവും കൂടുതല്‍ പണം വാരുന്ന ബോളിവുഡ് ചിത്രമായി മാറി ഷാറുഖ് ഖാന്റെ ‘പഠാന്‍’. ആമിര്‍ ഖാന്‍ ചിത്രം ‘ദങ്കലി’ന്റെ റെക്കോര്‍ഡ് ആണ് പഠാന്‍ തകര്‍ത്തത്. ചിത്രം ഇതുവരെ 10.85 കോടിയാണ് കേരളത്തില്‍ നിന്നും വാരിക്കൂട്ടിയത്. മലബാര്‍ മേഖലയില്‍ ചിത്രത്തിന് വമ്പന്‍ സ്വീകാര്യതയാണ് ലഭിച്ചത്. ഒരാഴ്ച കൊണ്ടാണ് ചിത്രം പത്ത് കോടി കളക്ട് ചെയ്തത്. റിലീസ് ചെയ്ത് ഒമ്പത് ദിവസങ്ങള്‍ പിന്നിട്ടപ്പോള്‍ ആഗോളതലത്തില്‍ 700 കോടി രൂപയാണ് ചിത്രം നേടിയത്. ബോക്‌സ്ഓഫിസ് ഇന്ത്യ ഡോട്ട് കോമിന്റെ റിപ്പോര്‍ട്ട് അനുസരിച്ച്, ആമിര്‍ ഖാന്‍ ചിത്രമായ ദംഗലിന്റെ (ഹിന്ദി വേര്‍ഷന്‍) ലോകമെമ്പാടുമുള്ള ഗ്രോസ് കലക്ഷന്‍ ശനിയാഴ്ച (702 കോടി) പത്താന്‍ മറികടന്നു. ഇനി മുന്നില്‍ 801 കോടി നേടിയ ബാഹുബലി – ദ് കണ്‍ക്ലൂഷനാണ് (ഹിന്ദി വേര്‍ഷന്‍ മാത്രം). രണ്ടാം വാരത്തിന്റെ അവസാനത്തോടെ എക്കാലത്തെയും ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ഹിന്ദി ചിത്രമായി ‘പഠാന്‍’ മാറുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യന്‍ ബോക്‌സ് ഓഫീസില്‍ 200 കോടി ക്ലബ്ബില്‍ ഏറ്റവും വേഗത്തില്‍ എത്തിയ ചിത്രം എന്ന ഖ്യാതിയും പഠാന് തന്നെ സ്വന്തം. യഷ് രാജ് ഫിലിംസിന്റെ സ്‌പൈ യൂണിവേഴ്‌സിന്റെ ഭാഗമായ പഠാന്‍ ആക്ഷന്‍ ത്രില്ലറാണ്. സിദ്ധാര്‍ഥ് ആനന്ദാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ജോണ്‍ ഏബ്രഹാം വില്ലന്‍ വേഷത്തില്‍ എത്തുമ്പോള്‍, ദീപിക പദുക്കോണ്‍ നായികയാകുന്നു.