കഥയമ്മയുടെ കയ്യിലെ ഭണ്ഡത്തില്‍ നിറയെ കഥകളാണ്. അതിന്റെ ഉള്ളില്‍ ഓറഞ്ചിട്ടാല്‍ ഉടനെ വരും ഓറഞ്ചിഉക്കുറിച്ചൊരുകഥ. ഒരു പഴമിട്ടാല്‍ ഉടനെ വരും വാഴയെക്കുറിച്ചൊരു കഥ. ചിന്നുവും, പപ്പിയും,പൂച്ചയും കല്യാണിപ്പശുവും മെഹര്‍ബാ കോഴിയും, കശ്മല കാക്കയും കഥയമ്മയുട ഭണ്ഡത്തില്‍ നിന്നും എടുത്തുകൊണ്ടുവരുന്ന കഥകളാണ് ”പറയാം നമുക്കു കഥകള്‍” അഷിത എന്ന കഥയമ്മ കൊച്ചുമകളായ ചിന്നുവിന് തന്റെ ഭാണ്ഡത്തില്‍ നിന്ന് പുറത്തെടുത്ത 31 മനോഹരമായ കുഞ്ഞുകഥകള്‍. ‘പറയാം നമുക്കു കഥകള്‍’. അഷിത. റെഡ്മി ബുക്‌സ്. വില 113 രൂപ.