മലയാളത്തിന്റെ ഹിറ്റ് മേക്കര്‍ റാഫിയുടെ തിരക്കഥയില്‍ നാദിര്‍ഷ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ കൊച്ചി’ റിലീസിനൊരുങ്ങുന്നു. മേയ് 31 നാണ് ചിത്രം തിയറ്ററുകളില്‍ എത്തുന്നത്. അര്‍ജുന്‍ അശോകന്‍, ഷൈന്‍ ടോം ചാക്കോ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്ന ചിത്രത്തില്‍ റാഫിയുടെ മകന്‍ മുബിന്‍ എം. റാഫിയാണ് നായകനായെത്തുന്നത്.’ഞാന്‍ പ്രകാശന്‍’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ ദേവിക സഞ്ജയ് ആണ് ചിത്രത്തില്‍ നായികയായെത്തുന്നത്. കോമഡി- എന്റര്‍ടെയ്‌നര്‍ ജോണറില്‍ പുറത്തിറങ്ങുന്ന ചിത്രത്തിന് സംഗീത സംവിധാനം നിര്‍വഹിക്കുന്നത് ഹിഷാം അബ്ദുള്‍ വഹാബ് ആണ്.കലന്തൂര്‍ എന്റര്‍ടൈന്‍മെന്റ്സിന്റെ ബാനറില്‍ കലന്തൂര്‍ ആണ് ചിത്രം നിര്‍മിക്കുന്നത്. ഷാജി കുമാറാണ് ചിത്രത്തിന് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. പ്രോജക്ട് ഡിസൈനര്‍ സൈലക്‌സ് എബ്രഹാം, പ്രൊഡക്ഷന്‍ ഡിസൈനിങ് സന്തോഷ് രാമന്‍, മേക്കപ്പ് റോണെക്‌സ് സേവ്യര്‍, കോസ്റ്റ്യൂം അരുണ്‍ മനോഹര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ശ്രീകുമാര്‍ ചെന്നിത്തല, ചീഫ് അസോ. ഡയറക്ടര്‍ ദീപക് നാരായണ്‍, പിആര്‍ഒ മഞ്ജു ഗോപിനാഥ്, സ്റ്റില്‍സ് യൂനസ് കുണ്ടായ്, ഡിസൈന്‍സ് മാക്ഗുഫിന്‍.